GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

വ്യാപാര സ്ഥാപനങ്ങൾ ക്രെഡിറ്റ് കാർഡ് നിരാകരിച്ചാൽ പരാതി നൽകണം


റിയാദ് : വ്യാപാര സ്ഥാപനങ്ങൾ ക്രെഡിറ്റ് കാർഡ് സ്വീകരിക്കാൻ വിസമ്മതിക്കുന്നപക്ഷം അതേ കുറിച്ച് ഉപയോക്താക്കൾ പരാതി നൽകണമെന്ന് വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴി ഉപയോക്താക്കൾക്ക് ഇതേക്കുറിച്ച് എളുപ്പത്തിൽ പരാതി നൽകാവുന്നതാണ്. ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുന്ന സ്റ്റിക്കറുകളും പോസ്റ്ററുകളും പതിച്ചിട്ടുണ്ടെങ്കിൽ ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കാതിരിക്കാൻ സ്ഥാപനങ്ങൾക്ക് അവകാശമില്ല.

ഉപയോക്താക്കൾ നൽകിയ പരാതികൾ, സാങ്കേതിക തകരാറുകളുടെയും മറ്റും പേരിൽ ഉൽപന്നങ്ങൾ തിരിച്ചുവിളിക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ, വാണിജ്യ മന്ത്രാലയം നടത്തുന്ന കാമ്പയിനുകൾ, ഉപയോക്താക്കളുമായി ബന്ധപ്പെട്ട വാർത്തകൾ എന്നിവയെല്ലാം അറിയാൻ വാണിജ്യ മന്ത്രാലയത്തിന്റെ ആപ്പ് ഉപയോക്താക്കൾക്ക് അവസരമൊരുക്കുന്നതായും മന്ത്രാലയം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!