ദുബായ്: അഴിമതി കുറഞ്ഞ അറബ് രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ ഒന്നാം സ്ഥാനത്ത്. ട്രാൻസ്‌പെരൻസി ഇന്റർനാഷനലിന്റെ കറപ്ഷൻ പെർസപ്ഷൻസ് സൂചിക-2022 ന്റെ പട്ടികയിലാണ് നേട്ടം.
അറബ് രാജ്യങ്ങളിൽ 58 സ്‌കോറുമായി ഖത്തർ ആണ് രണ്ടാമത്. കുവൈത്തിന് 42 ആണ് സ്‌കോർ. സൗദി അറേബ്യയ്ക്ക് 51, ബഹ്‌റൈൻ, ഒമാൻ എന്നിവയ്ക്ക് 44 വീതവുമാണ് സ്‌കോർ.
ലിബിയ (സ്‌കോർ-17), യമൻ (16), സിറിയ (13) എന്നീ രാജ്യങ്ങളാണ് ഏറ്റവും അഴിമതി കൂടിയ അറബ് രാജ്യങ്ങൾ.
അഴിമതി കുറഞ്ഞ അറബ് രാജ്യങ്ങളുടെ പട്ടികയിൽ യുഎഇക്കു ഒന്നാം സ്ഥാനം
