മനാമ: ഡ്രൈവർമാരുടെ ഗതാഗത നിയമലംഘനം സംബന്ധിച്ച വിവരങ്ങൾ യുഎഇയും ബഹ്‌റൈനും കെെമാറാൻ ധാരണ. ഇരുരാജ്യങ്ങളിലെയും ഗതാഗത വിഭാഗം തമ്മിൽ ഇലക്ട്രോണിക് വഴി ബന്ധിപ്പിച്ചാണ് വിവരം കൈമാറുന്നത്. ഭാവിയിൽ ജിസിസിയിലെ എല്ലാ രാജ്യങ്ങളുമായി ഈ ഇലക്ട്രോണിക് സംവിധാനം ബന്ധിപ്പിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇത് നിലവിൽ വുന്നതോടെ നിയമലംഘകരെ കണ്ടെത്താൻ കൂടുതൽ എളുപ്പമാകും.
നിയമലംഘനം നടത്തി മറ്റു രാജ്യത്തേക്ക് കടക്കുന്നവരെ ഇതിലൂടെ പിടിക്കാൻ സാധിക്കും. സംയുക്ത സുരക്ഷാ സമിതിയുടെ യോഗത്തിലാണ് രണ്ട് രാജ്യങ്ങളും തീരുമാനം കെെകൊണ്ടത്. പിഴ മാത്രമേയുള്ളൂവെങ്കിൽ അത് അടച്ച് നടപടി പൂർത്തിയാക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.