ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
INDIA KERELA

കേരളാ ബജറ്റ് 2023 ൽ പ്രവാസികൾക്ക് മാറ്റിവെച്ചത് എന്തെല്ലാമെന്നറിയം

തിരുവനന്തപുരം: പ്രവാസ ലോകത്ത് നിന്നും കേരളത്തിൽ മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി 50 കോടി രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ഇതിനു പുറമെ ഓരോ പ്രവാസിക്കൾക്കും 100 തൊഴിൽ ദിനങ്ങൾ ഒരുക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. നോർക്ക വഴിയായിരിക്കും ഇത് നടപ്പിലാക്കുക. മടങ്ങിവരുന്ന പ്രവാസികള്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ 5 കോടിയുടെ പദ്ധതി. നൈപുണ്യവികസനത്തിന് 84.6 കോടി. പുനരധിവാസത്തിന് 25 കോ‌ടി. മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിന് 50 കോടി; സാന്ത്വനപദ്ധതികള്‍ക്കായി 33 കോടിയും അനുവദിക്കും.

വിമാനയാത്രാ ചെലവ് കുറക്കാൻ 15 കോടിയുടെ കോർപസ് ഫണ്ട്: ചാർട്ടേഡ് വിമാനങ്ങളുടെ ചെലവ് യുക്തിസഹമാക്കാനും അതുവഴി യാത്രക്കാർക്ക് താങ്ങാവുന്ന പരിധിക്കുള്ളിൽ ടിക്കറ്റ് നിരക്ക് നിലനിർത്താനും പ്രാഥമികമായി 15 കോടി രൂപയുടെ കോർപസ് ഫണ്ട് രൂപീകരിക്കുമെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് ബില്ലിൽ അറിയിച്ചു.ഏതെങ്കിലും പ്രത്യേക വിമാനത്താവളം ഇതിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്ന സാഹചര്യത്തിൽ ഈ ഫണ്ട് ഒരു അണ്ടർ റൈറ്റിങ് ഫണ്ട് ആയി ഉപയോഗിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

നോർക്ക-റൂട്ട്സ് വിമാനയാത്രക്കാരുടെ ഡിമാൻഡ് അഗ്രിഗേഷനായി പ്രത്യേക പോർട്ടൽ നടപ്പിലാക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വിമാനങ്ങൾ ചാർട്ടർ ചെയ്യാനുള്ള കുറഞ്ഞ ക്വട്ടേഷനുകൾ എയർലൈൻ ഓപ്പറേറ്റർമാരിൽ നിന്ന് സുതാര്യമായ പ്രക്രിയയിലൂടെ വാങ്ങും.

കേരളത്തിലെ പ്രവാസികള്‍ വിദേശത്തേക്കും തിരിച്ചുമുള്ള യാതയ്ക്കായി നല്‍കേണ്ടി വരുന്നത് ഉയര്‍ന്ന വിമാനയാത്രാ ചെലവാണ്. ഇവ നിയന്ത്രിക്കുന്നതിനായി ആഭ്യന്തര വിദേശ എയര്‍ലൈന്‍ ഓപറേറ്റര്‍മാരും ട്രാവല്‍ ഓപ്പറേറ്റര്‍മാരും പ്രവാസി അസോസിയേഷനുകള്‍ എന്നിവയുമായി സഹകരിച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഗൾഫ് മേഖലയിലുള്ള പ്രവാസികൾ കേരളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുമ്പോൾ നൽകേണ്ടി വരുന്ന ഉയർന്ന വിമാന യാത്രാ ചെലവുകൾ നിയന്ത്രിക്കുന്നതിന് ആഭ്യന്തര, വിദേശ എയർലൈൻ ഓപ്പറേറ്റർമാരുടെയും ട്രാവൽ ഏജൻസികളുടെയും പ്രവാസി അസോസിയേഷനുകളുമായും സർക്കാർ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി ബാലഗോപാൽ പറഞ്ഞു.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

KERELA NEWS - ഗൾഫ് വാർത്തകൾ

കേരളത്തില്‍ നരബലി:മൂന്ന് ജില്ല പോലീസ് മേധാവിമാര്‍ സംയുക്തമായി അന്വേഷിക്കും, മൃതദേഹങ്ങള്‍ കണ്ടെത്താന്‍ പരിശോധന

പെരുമ്പാവൂരിലെ ഏജന്‍റാണ് സ്ത്രീകളെ തിരുവല്ലയിലെത്തിച്ചത്.സത്രീകളെ കാണാനില്ലെന്ന പരാതിയുടെ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.ഏജന്‍റും ദമ്പതിമാരും കസ്റ്റഡിയിലെന്ന് ദക്ഷിണമേഖല ഐജി പി പ്രകാശ്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ
KERELA NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇന്നത്തെ വിനിമയ നിരക്ക്

കേരളത്തിൽ ഇന്നത്തെ സ്വർണവില *22 കാരറ്റ്* ? _1 ഗ്രാം. 4,620 രൂപ_ ? _8 ഗ്രാം. 36,960 രൂപ_ *24 കാരറ്റ്* ? _1 ഗ്രാം.
error: Content is protected !!