GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ താത്ക്കാലിക തൊഴിൽവിസ, ഈ വിസയിൽ വന്നവർക്ക് ഇഖാമയോ വർക്ക് പെർമിറ്റോ ആവശ്യമില്ല.

സൗദിയിലെ സ്ഥാപനങ്ങൾക്ക് വിദേശത്ത് നിന്ന് തൊഴിലാളികളെ താത്ക്കാലികമായി കൊണ്ട് വരാൻ മാനവവിഭവശേഷി മന്ത്രാലയം ഒരുക്കിയ പദ്ധതിയാണ് താത്ക്കാലിക തൊഴിൽ വിസകൾ.

താത്ക്കാലിക തൊഴിൽ വിസയിൽ വന്നവർക്ക് ഇഖാമയോ വർക്ക് പെർമിറ്റോ ആവശ്യമില്ല.

ഒരു താത്ക്കാലിക തൊഴിൽ വിസയുടെ കാലാവധി 3 മാസമാണെങ്കിലും സൗദിയിലെത്തിയ ശേഷം കാലാവധി 3 മാസം കൂടി പുതുക്കാൻ സാധിക്കും.

ആക്റ്റീവ് ആയ, നിതാഖാത്തിൽ മിനിമം മീഡിയം ഗ്രീൻ ലെവൽ സ്റ്റാറ്റസ് ഉള്ള സ്ഥാപനങ്ങൾക്ക് ആണ് താത്ക്കാലിക വിസ അനുവദിക്കുക.


അതോടൊപ്പം കൊമേഴ്സ്യൽ രെജിസ്റ്റ്രേഷൻ ആവശ്യമുളള സ്ഥാപനങ്ങൾക്ക് രെജിസ്റ്റ്രേഷൻ ഉണ്ടായിരിക്കൽ നിർബന്ധമാണ്. സ്ഥാപനത്തിന്റെ വർക്ക് പെർമിറ്റ്‌ ആക്റ്റീവ് ആയിരിക്കണം. അബ്ഷിറിൽ സ്ഥാപനത്തിനു ആവശ്യമായ ബാലൻസ് ഉണ്ടായിരിക്കണം.

താത്ക്കാലിക വർക്ക് പെർമിറ്റ്‌ അനുവദിച്ചു എന്നത് നിതാഖാതിൽ സ്ഥാപനത്തെ ബാധിക്കുകയില്ല. അതേ സമയം സൗദിവത്ക്കരണ തോത് പാലിച്ച സ്ഥാപനങ്ങൾക്കാണ് സേവനം ലഭ്യമാക്കുക.


മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഖിവ പ്ലാറ്റ്‌ഫോം വഴി സ്ഥാപനങ്ങൾക്ക് താത്ക്കാലിക വിസകൾ ലഭ്യമാകും.


വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!