GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

വിദേശത്തിരുന്നും യു.എ.ഇയിലെ വാഹന രജിസ്‌ട്രേഷന്‍ പുതുക്കാം. വിദേശ രാജ്യങ്ങളില്‍ പോയി തിരിച്ചെത്താന്‍ വൈകുന്നവര്‍ക്ക് ഇത് അനുഗ്രഹമാകും.


വിദേശത്തിരുന്നും യു.എ.ഇയിലെ വാഹന രജിസ്‌ട്രേഷന്‍ പുതുക്കാം. വിദേശ രാജ്യങ്ങളില്‍ പോയി തിരിച്ചെത്താന്‍ വൈകുന്നവര്‍ക്ക് ഇത് അനുഗ്രഹമാകും. കാലാവധിക്കു 150 ദിവസം മുന്‍പു രജിസ്‌ട്രേഷന്‍ പുതുക്കാനും സൗകര്യമുണ്ട്.
വാഹനവുമായി വിദേശത്തേക്കു പോയി യഥാസമയം തിരിച്ചെത്താന്‍ സാധിച്ചില്ലെങ്കില്‍ അവിടെ അംഗീകൃത കേന്ദ്രങ്ങളില്‍ പാസിംഗ്/ടെസ്റ്റ് (വാഹനത്തിന്റെ സാങ്കേതിക പ്രവര്‍ത്തന ക്ഷമതാ പരിശോധന) നടത്തി റിപ്പോര്‍ട്ട് അറ്റസ്റ്റ് ചെയ്ത് അതാത് എമിറേറ്റിലെ ട്രാഫിക് വകുപ്പിന്റെ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്ത് ഓണ്‍ലൈന്‍ വഴി വാഹന രജിസ്‌ട്രേഷന്‍ പുതുക്കാം.
യു.എ.ഇയിലെ അംഗീകൃത ഡീലറില്‍നിന്ന് വാങ്ങിയ പുതിയ വാഹനങ്ങള്‍ (ലൈറ്റ് വെഹിക്കിള്‍) പുതുക്കുന്നതിന് ആദ്യ 3 വര്‍ഷം സാങ്കേതിക പരിശോധന ആവശ്യമില്ല. വാഹന ഉടമസ്ഥാവകാശം കാലഹരണപ്പെട്ടാല്‍ വീണ്ടും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.
രജിസ്‌ട്രേഷന്‍ കാലാവധി തീര്‍ന്നാല്‍ ഓരോ മാസത്തിനും ലൈറ്റ് വെഹിക്കിളിന് 25 ദിര്‍ഹം, ഹെവി വെഹിക്കിളിന് 50 ദിര്‍ഹം, മോട്ടോര്‍സൈക്കിളിന് 12 ദിര്‍ഹം വീതം പിഴ ഈടാക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!