റിയാദ്-സൗദിയിലെ ചുമ മരുന്നുകളില്‍ വിഷാംശമില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് എസ്എഫ്ഡിഎ.
ഗാംബിയ, ഇന്തോനേഷ്യ, ഉസ്ബക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ ചുമക്കുള്ള മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ലോകാരോഗ്യ സംഘടന നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് അതോറിറ്റിയുടെ അറിയിപ്പ്.
വിഷാംശമുണ്ടെന്ന് സ്ഥിരീകരിച്ച എത്തിലീന്‍ ഗ്ലൈകോള്‍, ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ എന്നീ മരുന്നുകള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാന്‍ അനുവദിക്കില്ല. വിവിധ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയ അത്തരം മരുന്നുകള്‍ സൗദി വിപണിയില്‍ ലഭ്യമല്ല.
ഗുണനിലവാരമില്ലാത്ത വസ്തുക്കളുപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നതെന്നും അതാണ് അതില്‍ വിഷാംശത്തിന് കാരണമായതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. കുട്ടികള്‍ക്ക് ചുമക്കുള്ള മരുന്ന് ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെ നല്‍കരുതെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്