ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

സൗദിയിലെ ഡ്യൂട്ടിഫ്രീ ഷോപ്പുകളിൽ ഒമ്പതിനം ഉൽപന്നങ്ങൾക്ക് വിലക്ക്

റിയാദ് – ഒമ്പതിനം ഉൽപന്നങ്ങൾ ഡ്യൂട്ടിഫ്രീ ഷോപ്പുകളിൽ പ്രവേശിപ്പിക്കുന്നതിന് വിലക്കുള്ളതായി ഔദ്യോഗിക ഗസറ്റ് ആയ ഉമ്മുൽഖുറാ പത്രം പറഞ്ഞു. എളുപ്പത്തിൽ തീ പടർന്നിപിടിക്കുന്ന വസ്തുക്കൾ, റേഡിയോ ആക്ടീവ് വസ്തുക്കൾ-ആയുധങ്ങൾ-വെടിയുണ്ടകൾ, സ്‌ഫോടക വസ്തുക്കൾ, വാണിജ്യ, വ്യവസായ, സാഹിത്യ, കലാ പകർപ്പവകാശ നിയമങ്ങൾക്ക് വിരുദ്ധമായ ഉൽപന്നങ്ങൾ എന്നിവ ഡ്യൂട്ടിഫ്രീ ഷോപ്പുകളിൽ പ്രവേശിപ്പിക്കുന്നതിന് വിലക്കുണ്ട്.മയക്കുമരുന്നുകൾ, സാമ്പത്തിക ബഹിഷ്‌കരണത്തിന് തീരുമാനിച്ച രാജ്യങ്ങളിൽനിന്നുള്ള ഉൽപന്നങ്ങൾ, രാജ്യത്ത് പ്രവേശിപ്പിക്കാൻ വിലക്കുള്ള ഉൽപന്നങ്ങൾ, മറ്റു ഉൽപന്നങ്ങളെ പ്രതികൂലമായി ബാധിക്കുന്ന അപകടകരമായ വസ്തുക്കൾ, വിലക്കേർപ്പെടുത്തിയ മറ്റു ഉൽപന്നങ്ങൾ എന്നിവ […]

UAE - യുഎഇ

ദുബായിലെ പ്രധാന റോഡുകളിൽ ഇനി പുതിയ വേഗപരിധി, നിർദേശങ്ങളുമായി ആർടിഒ

ദുബായ് : ദുബായ് – ഹത്ത റോഡിലെ വേഗപരിധി മണിക്കൂറില്‍ 100 കിലോമീറ്ററില്‍ നിന്ന് 80 കിലോമീറ്ററായി കുറച്ചതായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. ദുബായ്, അജ്മാന്‍, അല്‍ ഹുസ്ന്‍ റൗണ്ട് എബൗട്ട് എന്നിവയ്ക്കിടയിലുള്ള സെക്ടറിലെ വേഗപരിധിയാണ് കുറച്ചത്. ഏകദേശം ആറ് കിലോമീറ്റ ദൂരത്തിലാണ് നിലവിലെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത എന്ന് കാണിക്കുന്ന നിലവിലുള്ള വേഗപരിധി ബോര്‍ഡുകള്‍ 80 km/h എന്നാക്കി മാറ്റിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സ്പീഡ് റിഡക്ഷന്‍ സോണിന്റെ തുടക്കത്തില്‍ […]

UAE - യുഎഇ

ഗള്‍ഫില്‍ നിന്ന് കിലോകണക്കിന് ഉള്ളിയും വാങ്ങി നാട്ടില്‍ പോകുന്ന ചില പ്രവാസികള്‍..! കാരണം ഇതാണ്

ദുബൈ: ചിക്കനേക്കാളും ബീഫിനേക്കാളും ഉള്ളിക്ക് വില കൂടിയ നാട്ടിലേക്ക് കിലോ കണക്കിന് ഉള്ളിയും വാങ്ങി യാത്ര ചെയ്യുകയാണ് യുഎഇ യിലെ ചില പ്രവാസികള്‍. പണപ്പെരുപ്പവും അതുമൂലമുണ്ടായ വിലക്കയറ്റവും കാരണം കഷ്ടപ്പെടുന്ന ഫിലിപ്പൈന്‍സിലെ പ്രവാസികളാണ് യുഎഇയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയില്‍ ഉള്ളിയും പച്ചക്കറികളുമൊക്കെ പെട്ടിയിലാക്കി കൊണ്ട് പോകുന്നത്. മുമ്പ് നാട്ടിലേക്ക് ചോക്കലേറ്റുമായി യാത്ര ചെയ്‍തിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ പച്ചക്കറികള്‍ കൊണ്ടുപോകുന്നതെന്ന് പല ഫിലിപ്പൈനി പ്രവാസികളും അഭിപ്രായപ്പെട്ടു. ചുവന്ന ഉള്ളിയാണത്രെ ഇപ്പോള്‍ നാട്ടിലെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കുന്ന പ്രധാന സമ്മാനം. […]

UAE - യുഎഇ

സമൂഹ മാധ്യമങ്ങളിൽ കരുതലില്ലെങ്കിൽ ജയിലിലാകും പ്രവാസികളേ…… സൂക്ഷിക്കുക;

ഷാർജ: ആളുകളെ അപകീർത്തിപ്പെടുത്താനും സദാചാര ധാർമിക മൂല്യങ്ങൾക്ക് വിരുദ്ധമായതു പങ്കുവയ്ക്കാനും സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചാൽ ജയിൽ ശിക്ഷയ്ക്കൊപ്പം വൻ തുക പിഴയും. ഷാർജാ പൊലീസ് ആണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളോടുള്ള സമീപനം. ആരോഗ്യപരവും സർഗാത്മകവുമായിരിക്കണമെന്നാണ് മുന്നറിയിപ്പ്. നിഷേധാത്മക രീതിയിൽ മറ്റുള്ളവരെ അസഭ്യം പറയാൻ ഉപയോഗിച്ചാൽ കർശന നടപടിയുണ്ടാകും. സമൂഹമാധ്യമങ്ങളിലെ മോശം ഇടപെടലുകളെ കുറിച്ച് കഴിഞ്ഞ വർഷം 85 പരാതികൾ ഷാർജ പൊലീസിൽ ലഭിച്ചു. ഫെഡറൽ നിയമം 34 പ്രകാരമാണ് ഇത്തരം കുറ്റങ്ങളിൽ നടപടി സ്വീകരിക്കുക. ജയിൽ ശിക്ഷയ്ക്കു […]

SAUDI ARABIA - സൗദി അറേബ്യ

109 കമ്പനികൾക്ക് 40 കോടി ദിർഹം പിഴസ്വദേശിവത്കരണം പാലിക്കാത്തതിനെതിരെ നടപടി കടുപ്പിച്ചു;

അബുദാബി: യുഎഇയിൽ സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസ് നടപ്പാക്കാത്ത കമ്പനികൾക്കെതിരെ നടപടി കടുപ്പിച്ച് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. 2022ൽ 2% സ്വദേശികളെ നിയമിക്കാത്ത 109 കമ്പനികൾക്ക് മൊത്തം 40 കോടി ദിർഹം (888 കോടി രൂപ) പിഴ ചുമത്തി. 50 ജീവനക്കാരിൽ കൂടുതലുള്ള സ്വകാര്യ കമ്പനികളുടെ വിദഗ്ധ ജോലികളിൽ വർഷത്തിൽ 2% സ്വദേശികളെ നിയമിക്കണമെന്നാണ് ചട്ടം. ഓരോ വർഷവും 2% വീതം വർധിപ്പിച്ച് 2026 നകം അനുപാതം 10% ആക്കി ഉയർത്തണമെന്നാണ് നിർദേശം. നിയമം ലംഘിച്ച കമ്പനികൾക്ക് ഒരു […]

SAUDI ARABIA - സൗദി അറേബ്യ

ജിദ്ദ എയര്‍പോര്‍ട്ടില്‍നിന്ന് ഉംറ തീര്‍ഥാടകര്‍ക്ക് സൗജന്യ ബസ് സര്‍വീസ് ആരംഭിക്കുന്നു

ജിദ്ദ : തീര്‍ഥാടകര്‍ക്കായി ജിദ്ദവിമാനത്താവളത്തില്‍നിന്ന് മസ്ജിദുല്‍ ഹറാമിലേക്ക് സൗജന്യ ബസ് സര്‍വീസ് ആരംഭിക്കുന്നു. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം നമ്പര്‍ ടെര്‍മിനലില്‍നിന്നാണ് ഹറമിലേക്ക് സൗജന്യ ബസ് സര്‍വീസ് ഏര്‍പ്പെടുത്തുന്നത്. സൗജന്യ ബസ് സര്‍വീസ് പദ്ധതി പരിഗണനയിലാണെന്ന് കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. ഉംറ നിര്‍വഹിക്കാനായിഇഹ്‌റാമില്‍ വരുന്ന സന്ദര്‍ശകര്‍ക്ക് മാത്രമേ സൗജന്യ ബസ് സര്‍വീസ് പ്രയോജനപ്പെടുകയുള്ളൂവെന്ന് കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷന്റെ ട്വിറ്ററില്‍ പറഞ്ഞു.വിദേശികള്‍ക്കു പുറമെ, സന്ദര്‍ശകരായി എത്തുന്ന […]

SAUDI ARABIA - സൗദി അറേബ്യ

അത്യാധുനിക ആംബുലൻസ് 10 കിടക്കകളുള്ള ബസുകളുമായി സൗദി റെഡ് ക്രസൻ്റ്

10 കിടക്കകളുള്ള അത്യാധുനിക ആംബുലൻ ബസുകളുമായി സൗദി റെഡ് ക്രസൻ്റ് അതോറിറ്റി. ജിദ്ദയിൽ നടക്കുന്ന ഹജ്ജ് എക്സ്പോയിലാണ് അതോറിറ്റി “തുവൈഖ്” ബസ് പ്രദർശിപ്പിച്ചത്. ഹജ്ജ്, ഉംറ സീസണുകളിൽ ഉപയോഗിക്കുന്നതിന് പുറമെ, അത്യാഹിതങ്ങളും ഒന്നിലധികം പരിക്കുകളും ഒരുമിച്ച് കൈകാര്യം ചെയ്യുവാനുളള സൌകര്യങ്ങളോടെയാണ് ബസ് രൂപകൽപ്പന ചെയ്തിട്ടുള്ളതെന്ന് അതോറ്റിയിലെ ജീവനക്കാരിയായ ലിന കമാൽ പറഞ്ഞു. ഓരോ ബസിലും 10 കിടക്കകൾ വീതമാണുളളത്. ഓരോ കിടക്കയിലും ഓക്സിജൻ, സക്ഷൻ ഉപകരണങ്ങളുൾപ്പെടെ ആധുനിക മെഡിക്കൽ ഉപകരണങ്ങളും ചികിത്സ സൌകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഓക്‌സിജന്റെ ശതമാനവും […]

SAUDI ARABIA - സൗദി അറേബ്യ

ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഈ രാജ്യത്തിന്റേത്…തുടർച്ചയായി അഞ്ചാം തവണയും

ലോകത്തെ ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഹെന്‍ലി പാസ്പോർട്ട് സൂചിക പ്രകാരം ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് ജപ്പാനിന്റേതാണ്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് ജപ്പാൻ പാസ്പോര്‍ട്ട് ഈ സ്ഥാനത്തെത്തുന്നത്. 193 ആഗോള ലക്ഷ്യസ്ഥാനത്തേക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്ന പാസ്പോർട്ടാണ് ജപ്പാന്റേത്. 109 രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകളുടെ പട്ടികയാണ് പുറത്തു വിട്ടത്. എണ്‍പത്തിയഞ്ചാം സ്ഥാനത്താണ് ഇന്ത്യൻ പാസ്പോർട്ടുള്ളത്. 59 ഇടത്തേക്കാണ് ഇന്ത്യ വിസ രഹിത പ്രവേശനം നൽകുന്നത്. 2023 ല്‍ 83 -ാം സ്ഥാനത്തായിരുന്നു ഇന്ത്യ. സിംഗപ്പൂർ, ദക്ഷിണ […]

NEWS - ഗൾഫ് വാർത്തകൾ

സൗദി അറേബ്യയടക്കം പത്ത് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് യുപിഐ വഴി പണമിടപാട് നടത്താന്‍ അനുമതി.

ന്യൂദല്‍ഹി: സൗദി അറേബ്യയടക്കം പത്ത് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് രാജ്യാന്തര മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് യുപിഐ വഴി പണമിടപാട് നടത്താന്‍ അനുമതി. 10 രാജ്യങ്ങളിലെ പ്രവാസികള്‍ക്കാണ് ഇന്ത്യന്‍ നമ്പര്‍ ഉപയോഗിക്കാതെതന്നെ ഈ സേവനം ലഭ്യമാകുക. സൗദിക്കു പുറമെ, സിംഗപ്പുര്‍, യുഎസ്, ഓസ്‌ട്രേലിയ, കാനഡ, ഹോങ്കോങ്, ഒമാന്‍, ഖത്തര്‍, യുഎഇ, യുകെ എന്നിവിടങ്ങളിലുള്ള ഇന്ത്യക്കാര്‍ക്ക് സേവനം ലഭ്യമാകും. എന്‍ആര്‍ഇ, എന്‍ആര്‍ഒ അക്കൗണ്ടുള്ള ഈ രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഇനി ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ യുപിഐ സര്‍വീസുകള്‍ ഉപയോഗിച്ച് ഇടപാട് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

അത്യാഹിത കേസുകളില്‍ കുവൈറ്റിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ചികിത്സ, പ്രവാസികൾക്കും ലഭിക്കും

കുവൈറ്റ് സിറ്റി:അപകടങ്ങള്‍ പോലുള്ള അത്യാഹിത കേസുകളില്‍ കുവൈറ്റിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ചികിത്സ നല്‍കിവരുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യത്തില്‍ സ്വദേശി, വിദേശി വേര്‍തിരിവില്ലെന്നും എല്ലാവര്‍ക്കും സൗജന്യ ചികില്‍സാ സേവനം ലഭ്യമാകുമെന്നും ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ കൃത്യമായ പെരുമാറ്റച്ചട്ടങ്ങള്‍ രാജ്യത്ത് നിലവിലുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഗുരുതര ഹൃദയ സംബന്ധമായ രോഗമുള്ള വിദേശികള്‍ക്ക് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി ഉള്‍പ്പെടെയുള്ള അടിയന്തര ശസ്ത്രക്രിയകളും ചികിത്സയും സൗജന്യമായാണ് നല്‍കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സര്‍ജറിക്ക് ശേഷമുള്ള […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

ദുബൈയിൽ സ്വദേശിവത്കരണത്തിലൂടെ 28,700 സ്വദേശി യുവതീ യുവാക്കള്‍ വിവിധ സ്വകാര്യ കമ്പനികളില്‍ ജോലിയില്‍ പ്രവേശിച്ചു

ദുബായ്: രാജ്യത്തെ സ്വകാര്യ കമ്പനികളില്‍ സ്വദേശികളുടെ പ്രാതിനിധ്യം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ യുഎഇ സാമൂഹിക വികസന, സ്വദേശിവല്‍ക്കരണം മന്ത്രാലയം നടപ്പിലാക്കിയ എമിറേറ്റൈസേഷന്‍ പദ്ധതി വന്‍ വിജയം. പദ്ധതി ആരംഭിച്ച ആദ്യ വര്‍ഷം തന്നെ 28,700 സ്വദേശി യുവതീ യുവാക്കള്‍ വിവിധ സ്വകാര്യ കമ്പനികളില്‍ ജോലിയില്‍ പ്രവേശിച്ചതായി അധികൃതര്‍ വ്യക്തമാക്കി. പദ്ധതിയുടെ നടത്തിപ്പിന് നേതൃത്വം നല്‍കിയ അധികൃതരെ യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

രണ്ടു സെക്കൻഡുകൾക്കുള്ളിൽ മറുപടി നൽകുന്ന സംവിധാനവുമായി സൗദി സുരക്ഷ വകുപ്പ്

ജിദ്ദ : എന്തെങ്കിലും അത്യാവശ്യ സന്ദർഭങ്ങളിൽ 911 നമ്പറിലേക്ക് വിളിച്ചാൽ രണ്ടു സെക്കന്റിനകം ഫോണിന് മറുപടി ലഭിക്കുകയും ആവശ്യമായ സഹായം ലഭ്യമാകുകയും ചെയ്യും. സൗദി അറേബ്യയിൽ ജീവിക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന സേവനങ്ങളുടെ വിശദാംശങ്ങളുണ്ട് ജവാസാത്തിന്റെ കീഴിലുള്ള നാഷണൽ സെന്റർ ഫോർ സെക്യൂരിറ്റി ഓപറേഷൻസ് (എൻ.സി.എസ്.ഒ) കൗണ്ടറിൽ. സൗദി അറേബ്യയിലെ എല്ലാ പ്രദേശങ്ങളിലെയും സുരക്ഷ സ്ഥിതി എൻ.സി.എസ്.ഒക്ക് കീഴിലാണ്. ഏത് സന്ദർഭത്തിലും ആളുകൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിന് 24 മണിക്കൂറും തുറന്നുവെച്ച സേവനമാണിത്. രണ്ടു സെക്കന്റിനകം ഫോണിൽ തന്നെ […]

INDIA SAUDI ARABIA - സൗദി അറേബ്യ

കരിപ്പൂർ എയർപോർട്ടിൽ ആറുമാസത്തേക്ക് വിമാന സമയങ്ങളിൽ മാറ്റം

കരിപ്പൂർ ഇന്റർനാഷണൽ എയർപോർട്ടിൽ റൺവേ റീകാർപറ്റിംഗ് പ്രവൃത്തികൾ നടക്കാൻ പോകുന്ന സാഹചര്യത്തിൽ ജനുവരി 15 മുതൽ വിമാന സർവീസുകളിൽ പുനക്രമീകരണം. ജനുവരി 15 മുതൽ പകൽ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ ആറ് മാസത്തേക്കാണ് സർവീസ് നിയന്ത്രണം. ഈ ആറ് മാസം പകൽ 10 മുതൽ വൈകുന്നേരം 6 വരെ പ്രവൃത്തികൾക്കായി റൺ വേ അടച്ചിടുന്നതിനാലാണിത്. നിലവിൽ ഈ സമയത്ത് സലാല എയറിന്റെ ഒമാൻ ഫ്ലൈറ്റും എയർ ഇന്ത്യയുടെ ഡൽഹി ഫ്ലൈറ്റും ആണ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തി രാജകീയ ഉത്തരവ്.

റിയാദ്: സൗദി പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തി രാജകീയ ഉത്തരവ്. ആർട്ടിക്കിൾ 8 ഭേദഗതി വരുത്തിയതായി സൗദിയുടെ ഔദ്യോഗിക ദിനപത്രമായ ഉമ്മുൽ ഖുറയാണ് വാർത്ത നൽകിയത്. ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശത്തെ അടിസ്ഥാനമാക്കി പ്രധാനമന്ത്രിയുടെ ഉത്തരവ് പ്രകാരം എന്ന വാചകമാണ് ഭേദഗതി ചെയ്തത്. ഭേദഗതിക്ക് മുമ്പുള്ള സൗദി പൗരത്വ വ്യവസ്ഥയുടെ ആർട്ടിക്കിൾ 8, പ്രകാരം, ആവശ്യമായ വ്യവസ്ഥകൾ പാലിച്ചാൽ വിദേശിയായ പിതാവിന്റെയും സൗദി മാതാവിന്റെയും രാജ്യത്തിനുള്ളിൽ ജനിച്ച ഒരാൾക്ക് ആഭ്യന്തര മന്ത്രിയുടെ തീരുമാനപ്രകാരം സൗദി പൗരത്വം നൽകാമെന്നാണ് വ്യവസ്ഥ. […]

NEWS - ഗൾഫ് വാർത്തകൾ

അമേരിക്കയില്‍ വ്യോമയാനം നിശ്ചലമായി,ആയിരക്കണക്കിന് യാത്രക്കാർ കുടുങ്ങി.

ന്യൂയോർക്: അമേരിക്കയില്‍ വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കി. കമ്പ്യൂട്ടര്‍ ശൃംഖലയിലെ തകരാറാണ് കാരണമെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) അറിയിച്ചു. ഇതോടെ ആയിരക്കണക്കിന് ആളുകളാണ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. 93 സര്‍വീസുകള്‍ റദ്ദാക്കി. 1200 വിമാനങ്ങള്‍ വൈകുകയാണ്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക കംപ്യൂട്ടര്‍ തകരാറിലായതിനാല്‍ യുഎസിലുടനീളമുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ എയര്‍സ്‌പേസ് സിസ്റ്റത്തിലുടനീളമുള്ള പ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചിരിക്കുന്നതായാണ് ലഭ്യമാകുന്ന വിവരം. എയര്‍ മിഷന്‍ സിസ്റ്റം പുനഃസ്ഥാപിക്കുന്നതിനായുള്ള […]

error: Content is protected !!