ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

സ്വദേശിവത്ക്കരണ നിബന്ധന പൂർത്തിയാക്കാൻ നിതാഖാത്തിൽ ഒരു സ്വദേശിയെ സൗദി തൊഴിലാളിയായി പരിഗണിക്കാൻ പ്രായം പരിഗണിക്കും

സ്വദേശിവത്ക്കരണ നിബന്ധന പൂർത്തിയാക്കാൻ നിതാഖാത്തിൽ ഒരു സ്വദേശിയെ സൗദി തൊഴിലാളിയായി പരിഗണിക്കാൻ പ്രായം പ്രധാന ഘടകമാണെന്ന് മാനവ വിഭവശേഷി മന്ത്രാലയം സൂചിപ്പിച്ചു. 18 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള സൗദി ജീവനക്കാരനെയാണ് നിതാഖാത്തിൽ ഒരു സ്വദേശിയായി പരിഗണിക്കുക എന്നും മന്ത്രാലയം വ്യക്തമാക്കി. സ്പോൺസർഷിപ്പ് മാറാതെയോ അജീർ വഴി സേവനം വായ്പയായി നൽകാതെയോ ഒരു തൊഴിലാളിക്ക് മറ്റൊരു സ്പോൺസറുടെ കീഴിൽ ജോലി ചെയ്യാൻ അനുമതിയില്ല. രണ്ട് കക്ഷികളും തമ്മിൽ രേഖപ്പെടുത്തിയിട്ടുള്ള കരാറുകൾക്ക് അനുസൃതമായാണ് ഒരു സ്ഥാപനത്തിൽ നിന്ന് […]

SAUDI ARABIA - സൗദി അറേബ്യ

ബുക്ക് ചെയ്ത ഹജ് പാക്കേജ് മാറ്റാൻ കഴിയില്ല പണമടക്കുന്നവർ ശ്രദ്ധിക്കുക

മക്ക – ബുക്ക് ചെയ്ത ഹജ് പാക്കേജ് മാറ്റാൻ കഴിയില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ബുക്കിംഗ് റദ്ദാക്കി ലഭ്യമായ സീറ്റുകൾക്കും പാക്കേജുകൾക്കും അനുസരിച്ച് വീണ്ടും ഹജിന് ബുക്ക് ചെയ്യാവുന്നതാണെന്ന് മന്ത്രാലയം പറഞ്ഞു. ബുക്കിംഗ് റദ്ദാക്കുമ്പോൾ പണം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളും മന്ത്രാലയം വ്യക്തമാക്കി. ഹജ് പെർമിറ്റ് ഇഷ്യു ചെയ്യുന്നതിനു മുമ്പും പെർമിറ്റ് ഇഷ്യു ചെയ്ത ശേഷവും ബുക്കിംഗ് റദ്ദാക്കി പണം തിരികെ ഈടാക്കാൻ സാധിക്കും.പെർമിറ്റ് ഇഷ്യു ചെയ്യുന്നതിനു മുമ്പായി, ഹജ് രജിസ്‌ട്രേഷൻ ആരംഭിച്ച് […]

SAUDI ARABIA - സൗദി അറേബ്യ

പ്രവാസികളുടെ ബിനാമി ബിസിനസ് തുറന്നുകാട്ടി സൗദി ജ്വല്ലറി ഉടമകള്‍

റിയാദ് – ജ്വല്ലറി മേഖലയില്‍ ഇപ്പോഴും ബിനാമി ബിസിനസ് പ്രവണത വ്യാപകമാണെന്ന് സൗദി വ്യാപാരികള്‍ പരാതിപ്പെടുന്നു. ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കാന്‍ വാണിജ്യ മന്ത്രാലയം അടക്കമുള്ള ബന്ധപ്പെട്ട വകുപ്പുകള്‍ ശക്തമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഗള്‍ഫ് രാജ്യങ്ങളുടെ പൗരത്വം നേടി വിദേശികള്‍ സൗദിയില്‍ ജ്വല്ലറി ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ്. ബിസിനസ്, തൊഴില്‍ മേഖലകളില്‍ ഗള്‍ഫ് പൗരന്മാരെ സൗദി പൗരന്മാരെ പോലെ പരിഗണിക്കുന്ന ഇളവുകള്‍ പ്രയോജനപ്പെടുത്തിയാണ് ഗള്‍ഫ് പൗരത്വം നേടി വിദേശികള്‍ സൗദിയില്‍ ജ്വല്ലറി മേഖലയില്‍ ബിസിനസുകള്‍ ആരംഭിക്കുന്നത്. ഇപ്പോള്‍ […]

INDIA KERELA NEWS - ഗൾഫ് വാർത്തകൾ

പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സിവില്‍ ഏവിയേഷന്‍ വിമാനത്തിൽ ഇനി മോശമായി പെരുമാറിയാൽ കളി മാറും, എയർ ഹോസ്റ്റസിനു ഇവരെ കെട്ടിയിടാം

ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ മോശമായി പെരുമാറി പ്രശ്‌നമുണ്ടാക്കിയാല്‍ സാഹചര്യം നിയന്ത്രിക്കുന്നതിന് വിമാനക്കമ്പനികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ). വാക്കാലുള്ള ആശയവിനിമയവും അനുരഞ്ജന സമീപനങ്ങളും ഫലംകാണാതെ വന്നാല്‍ ആവശ്യമെങ്കില്‍ മോശമായി പെരുമാറുന്ന യാത്രക്കാരെ ക്യാമ്പിന്‍ ക്രൂ അംഗങ്ങള്‍ക്ക് കെട്ടിയിടാമെന്ന് ഡിജിസിഎ നിര്‍ദേശിച്ചു. എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികരുടെ ദേഹത്ത് യാത്രക്കാരന്‍ മൂത്രമൊഴിച്ച രണ്ട് സംഭവങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഡി.ജി.സി.എയുടെ നിര്‍ദേശം. വിമാനത്തിനുള്ളില്‍ യാത്രക്കാരുടെ ഭാഗത്തുനിന്നുണ്ടായ ചില മോശം പെരുമാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. […]

KUWAIT - കുവൈത്ത്

അനധികൃതമായി ട്യൂഷന്‍ നടത്തുന്ന പ്രവാസികള്‍ക്കെതിരെ നടപടി ശക്തമാക്കി വിദ്യാഭ്യാസ മന്ത്രാലയം. ലൈസന്‍സില്ലാതെ ട്യൂഷന്‍ നടത്തുന്നവരെ പിടികൂടിയാല്‍ നാടുകടത്തും

കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃതമായി ട്യൂഷന്‍ നടത്തുന്ന പ്രവാസികള്‍ക്കെതിരെ നടപടി ശക്തമാക്കി വിദ്യാഭ്യാസ മന്ത്രാലയം. ലൈസന്‍സില്ലാതെ ട്യൂഷന്‍ നടത്തുന്നവരെ പിടികൂടിയാല്‍ നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതരെ ഉദ്ധരിച്ച് ഒരു പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്‍തു. സ്വകാര്യ ട്യൂഷനുകളുടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ച നിരവധി മാഗസിനുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. അനവധി ശ്രമങ്ങള്‍ നടത്തിയിട്ടും നടപടികള്‍ സ്വീകരിച്ചിട്ടും അനധികൃത സ്വകാര്യ ട്യൂഷനുകള്‍ക്ക് പൂര്‍ണമായി അറുതി വരുത്താന്‍ സാധിക്കാത്തതിനാലാണ് ശക്തമായ നടപടികളിലേക്ക് കടക്കുന്നത്. ഇത്തരം ട്യൂഷന്‍ കേന്ദ്രങ്ങളുടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്ന […]

UAE - യുഎഇ

DUBAI സന്ദര്‍ശക വിസയിലെത്തിയവരുടെ വിസാ കാലാവധി കഴിഞ്ഞാല്‍ ഓരോ ദിവസത്തിനും പിഴയടയ്ക്കുന്നതിന് പുറമെ ഔട്ട്പാസും വാങ്ങണം

ദുബൈ: സന്ദര്‍ശക വിസയില്‍ ദുബൈയില്‍ എത്തിയവര്‍ വിസാ കാലാവധി കഴിഞ്ഞും യുഎഇ യില്‍ തുടര്‍ന്നാല്‍ ഓരോ ദിവസത്തേക്കും പിഴ അടയ്‍ക്കുന്നതിന് പുറമെ രാജ്യം വിടാന്‍ ഔട്ട് പാസും വാങ്ങണം. വിമാനത്താവളങ്ങളില്‍ നിന്നോ അല്ലെങ്കില്‍ കര അതിര്‍ത്തി പോയിന്റുകളിലെ എമിഗ്രേഷന്‍ ഓഫീസുകളില്‍ നിന്നോ ആണ് ഇത് വാങ്ങേണ്ടത്.ഇക്കാര്യം ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്‍സിലെ കസ്റ്റമര്‍ സര്‍വീസ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. വിമാനത്താവളങ്ങള്‍ക്കും കര അതിര്‍ത്തി പോയിന്റുകള്‍ക്കും പുറമെ അല്‍ അവീര്‍ ഇമിഗ്രേഷന്‍ ഓഫീസില്‍ നിന്നും […]

SAUDI ARABIA - സൗദി അറേബ്യ

സർക്കാർ ഉദ്യോഗസ്ഥനെ അപകീർത്തിപ്പെടുത്തി വീഡിയോ ചിത്രീകരിച്ച പ്രതി അറസ്റ്റിൽ

ബുറൈദ – അല്‍ഖസീം പ്രവിശ്യയില്‍ പെട്ട ബുകൈരിയയില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അപകീര്‍ത്തിപ്പെടുത്തുകയും തെറിവിളിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സൗദി പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അല്‍ഖസീം പോലീസ് അറിയിച്ചു. വ്യക്തിഗത ഹജ് വിസകള്‍ വൈകാതെ ആരംഭിക്കുമെന്ന് മന്ത്രാലയം മക്ക – വിദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് നുസുക് പ്ലാറ്റ്‌ഫോം വഴി എളുപ്പത്തില്‍ വ്യക്തിഗത ഹജ് വിസകള്‍ അനുവദിക്കുന്ന സേവനം വൈകാതെ […]

NEWS - ഗൾഫ് വാർത്തകൾ

ഹജ്ജിന് തവണകളായി പണം അടയ്ക്കുന്നവർ 20% ആദ്യം അടയ്ക്കണം

മക്ക – ഹജ് രജിസ്‌ട്രേഷന്‍ നടത്തി ഗഡുക്കളായി പണമടക്കുന്നവര്‍ തങ്ങള്‍ തെരഞ്ഞെടുക്കുന്ന പാക്കേജ് അനുസരിച്ച നിരക്കിന്റെ 20 ശതമാനം ആദ്യ തവണ അടക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. പാക്കേജ് നിരക്ക് ഒറ്റത്തവണയായോ മൂന്നു ഗഡുക്കളായോ അടക്കാവുന്നതാണ്. ഗഡുക്കളായി അടക്കുന്നവര്‍ രജിസ്‌ട്രേഷന്‍ നടത്തി ആദ്യ ഗഡുവായി 20 ശതമാനം 72 മണിക്കൂറിനകം അടക്കണം.രണ്ടാം ഗഡുവായ 40 ശതമാനം 07.07.1444 നു മുമ്പായും മൂന്നാം ഗഡുവായ 40 ശതമാനം 10.10.1444 നു മുമ്പായും അടക്കണം. ഓരോ ഗഡു അടക്കുമ്പോഴും […]

NEWS - ഗൾഫ് വാർത്തകൾ

വർക്ക് ഷാപ്പിൽ വാഹനം കൊടുക്കാൻ അബ്ഷിർ വഴി എങ്ങനെയാണ് അപേക്ഷ നൽകേണ്ടത്

ഉത്തരം: ആഭ്യന്തര മന്ത്രാലയം അബ്ശിർ പോർട്ടലിൽ അടുത്തിടെയായി ഒട്ടേറെ പുതിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അതിൽ ഒന്നാണ് അറ്റകുറ്റപ്പണിക്കുള്ള അനുമതി പത്രം. വാഹനം അപകടത്തിൽപെട്ടാൽ അപകട റിപ്പോർട്ട് സ്ഥലത്തെത്തി തയാറാക്കി നൽകേണ്ട ചുമതല നജം ഏജൻസിക്കാണ്. അവർ നൽകുന്ന റിപ്പോർട്ട് ട്രാഫിക് പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി സ്റ്റാമ്പ് ചെയ്യുകയാണ് പതിവ്. അതിനു ശേഷമാണ് കാർ റിപ്പയർ ചെയ്യാൻ കഴിയുക. ഇപ്പോൾ അതിന്റെ ആവശ്യമില്ല. നജം റിപ്പോർട്ട് സിസ്റ്റം വഴി ട്രാഫിക് ഡിപ്പാർട്ടുമെന്റിലും അത് അബ്ശിറിലൂടെ കാർ ഉടമക്കും ലഭിക്കും. […]

SAUDI ARABIA - സൗദി അറേബ്യ

സൗദിക്കകത്തുള്ള സ്വദേശികൾക്കും വിദേശികൾക്കും ഈ വർഷത്തെ ഹജ്ജിന് ഇന്ന് മുതൽ അപേക്ഷിക്കാൻ ചെലവ് കുറയും

മക്ക: സൗദിക്കകത്തുള്ള സ്വദേശികൾക്കും വിദേശികൾക്കും ഈ വർഷത്തെ ഹജ്ജിന് ഇന്ന് മുതൽ അപേക്ഷിക്കാൻ അവസരമൊരുങ്ങി. സൗദി ഹജ്ജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. 5 മാസവും 20 ദിവസവും ഇനി ഹജ്ജിനു ബാക്കിയിരിക്കെയാണ് ഇപ്പോൾത്തന്നെ അപേക്ഷിക്കാൻ അവസരമൊരുങ്ങിരിക്കുന്നത്. https://localhaj.haj.gov.sa/ എന്ന സൈറ്റ് വഴിയോ നുസുക് ആപ് വഴിയോ ഹജ്ജിന് അപേക്ഷിക്കാൻ സാധിക്കും. നുസുക് ആപ് ഡൗൺലോഡ് ചെയ്യാൻ https://play.google.com/store/apps/details?id=com.sejel.eatamrna എന്ന ലിങ്ക് വഴി സാധിക്കും. നേരത്തെ ഹജ്ജ് നിർവ്വഹിക്കാത്തവർക്ക് ആയിരിക്കും അപേക്ഷകരിൽ മുൻഗണന ലഭിക്കുക (മഹ്രം […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

ദുബൈയിൽ നിര്‍ബന്ധിത തൊഴില്‍ നഷ്ട ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേരാന്‍ ജൂണ്‍ 30 വരെ സമയം, അതിനുള്ളിൽ പദ്ധതിയില്‍ അംഗമാവാത്ത ജീവനക്കാരില്‍ നിന്ന് 400 റിയാല്‍ പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു

ദുബായ് : 2023 ജനുവരി ഒന്നു മുതല്‍ യുഎഇയില്‍ പ്രാബല്യത്തില്‍ വന്ന നിര്‍ബന്ധിത തൊഴില്‍ നഷ്ട ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേരാന്‍ ജൂണ്‍ 30 വരെ സമയം. ഫെഡറല്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങളിലും സ്വകാര്യ കമ്പനികളിലും ജോലി ചെയ്യുന്ന സ്വദേശികളും പ്രവാസികളുമായ മുഴുവന്‍ ജീവനക്കാരും ജൂണ്‍ 30നകം ഇന്‍ഷുറന്‍സ് സ്‌കീമില്‍ വരിക്കാരാകണമെന്ന് യുഎഇ മനുഷ്യവിഭവ സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. അല്ലാത്ത പക്ഷം ജീവനക്കാര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അതേസമയം, രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ കനത്ത മഴ തുടരുന്നു വെള്ളക്കെട്ടിൽ കുടുങ്ങിയവരെ രക്ഷപ്പെടുതി

റിയാദ്: കനത്ത മഴയെ തുടർന്ന് മദീനയിലുണ്ടായ വെള്ളക്കെട്ടിൽപ്പെട്ട വാഹനത്തിനുള്ളിൽ കുടുങ്ങിയ നാലുപേരെ സഊദി സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. മൂന്ന് പേരെ വാദി ബൈദാഅ്ൽ നിന്നും ഒരാളെ ഖൈബർ താഴ്വരയിൽ നിന്നുമാണ് രക്ഷപ്പെടുത്തിയത്. മേഖലയുടെ മിക്ക ഭാഗങ്ങളിലും രണ്ട് ദിവസമായി സമാന്യം നല്ല മഴയാണുണ്ടായത്. പ്രദേശത്ത് കാലാവസ്ഥ വകുപ്പ് തുടർച്ചയായി മുന്നറിയിപ്പ് നൽകിയിരുന്നു. ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ മുൻകരുതൽ നടപടികൾ എടുത്തിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ സിവിൽ ഡിഫൻസ് നിരീക്ഷിക്കുന്നുണ്ട്. സഊദി അറേബ്യയുടെ പടിഞ്ഞാറൻ മേഖലയിൽ മഴ തുടരുകയാണ്. മക്ക, […]

SAUDI ARABIA - സൗദി അറേബ്യ

ബാങ്ക് വിളി,ഖുർആൻ പാരായണ മത്സരങ്ങൾ: രജിസ്‌ട്രേഷന് തുടക്കം; 1.2 കോടിയിലേറെ റിയാൽ സമ്മാനം

റിയാദ് – ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങൾക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചതായി അതോറിറ്റി പ്രസിഡന്റ് തുർക്കി ആലുശൈഖ് അറിയിച്ചു. ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങൾ ഒരുമിച്ച് നടത്തുന്ന ആദ്യ പ്രോഗ്രാം ആണ് ‘ഉത്‌റുൽകലാം’ എന്ന് പേരിട്ട പരിപാടി. ലോകത്ത് ഇത്തരത്തിൽപെട്ട ഏറ്റവും വലിയ മത്സരവുമാണിത്.നാലു ഘട്ടങ്ങളായാണ് മത്സരം നടത്തുക. ആദ്യ ഘട്ടത്തിൽ ഓൺലൈൻ രജിസ്‌ട്രേഷനും ഖുർആൻ പാരായണ, ബാങ്ക് വിളി വോയ്‌സ് ക്ലിപ്പിംഗുകൾ അപ്‌ലോഡ് ചെയ്യലുമാണ് നടക്കുക. […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ സ്വദേശികൾക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതൽ ഹായിലിലും അൽബാഹയിലും

റിയാദ് – സൗദിയിൽ സ്വദേശികൾക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതൽ ഹായിൽ, അൽബാഹ പ്രവിശ്യകളിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇരു പ്രവിശ്യകളിലും തൊഴിലില്ലായ്മ നിരക്ക് 14.6 ശതമാനമാണ്. രണ്ടാം സ്ഥാനത്തുള്ള മദീനയിൽ 14.4 ശതമാനവും മൂന്നാം സ്ഥാനത്തുള്ള ജിസാനിൽ 14.3 ശതമാനവും നാലാം സ്ഥാനത്തുള്ള ഉത്തര അതിർത്തി പ്രവിശ്യയിൽ 12.3 ശതമാനവും അസീർ, അൽജൗഫ് പ്രവിശ്യകളിൽ 11.9 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്കുകൾ എന്ന് കഴിഞ്ഞ വർഷം മൂന്നാം പാദത്തിലെ തൊഴിലില്ലായ്മ നിരക്കുകളുമായി ബന്ധപ്പെട്ട് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ലഭിക്കുന്നത് അതി ശക്തമായ മഴ ; മദീനയിൽ രൂപപ്പെട്ടത് വെള്ളച്ചാട്ടം

സൗദിയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ മണിക്കൂറുകളിൽ ശക്തമായ മഴ അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇനിയും മഴ തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്കൂളുകൾക്ക് വ്യാഴാഴ്ചയും അവധി നൽകിയിട്ടുണ്ട്. മദീന പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഏതാനും മണിക്കൂറുകളിൽ അതിശക്തമായ മഴയാണ് അനുഭവപ്പെട്ടത്. അതേ സമയം ഡ്രൈവർമാർ ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഊന്നിപ്പറഞ്ഞു, അതിൽ പ്രധാനം വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കുക എന്നതാണ്. വാണിംഗ് അടയാളങ്ങൾ ഉപയോഗിക്കുക, വാഹനം തെന്നാതിരിക്കാൻ വേഗത […]

error: Content is protected !!