ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ജിദ്ദ തുറമുഖത്ത് പുതിയ ഷിപ്പിംഗ് ലൈന്‍ ആരംഭിച്ചു, ഇന്ത്യൻ തുറമുഖങ്ങളെ ബന്ധിപ്പിച്ചുള്ളതാണ് പുതിയ ഷിപ്പിംഗ് ലൈന്‍.

ജിദ്ദ: മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി ഇന്ത്യയുമായി ബന്ധിപ്പിച്ച് ജിദ്ദ തുറമുഖത്ത് പുതിയ ഷിപ്പിംഗ് ലൈന്‍ ആരംഭിച്ചതായി സൗദി പോര്‍ട്ട്‌സ് അതോറിറ്റി അറിയിച്ചു. എം.എസ്.സി ഷാങ്ഹായ് കപ്പലിന്റെ ആദ്യ സര്‍വീസ് ഡിസംബര്‍ 19 ന് യു.എ.ഇയിലെ ഖലീഫ തുറമുഖത്തു നിന്ന് ആരംഭിച്ചു. യു.എ.ഇയിലെ ഖലീഫ, ജബല്‍ അലി, ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ തുറമുഖം ആയ ഗുജറാത്തിലെ മുന്ദ്ര, ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കണ്ടെയ്‌നര്‍ തുറമുഖമായ നവി മുംബൈയിലെ ജവഹര്‍ലാല്‍ നെഹ്രു തുറമുഖം, ജിബൂത്തി, ഇറ്റലിയിലെ ജോയാ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഈ വർഷം 1,75,025 ഹാജിമാർക്ക് ഇന്ത്യയിൽ നിന്ന് ഹജ്ജിനു അവസരം, ഇന്ത്യ സഊദി ഹജ്ജ് കരാറിൽ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പ് വെച്ചു.

റിയാദ്: ഈ വർഷത്തെ ഇന്ത്യ സഊദി ഹജ്ജ് കരാറിൽ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പ് വെച്ചു. സഊദി അറേബ്യൻ ഹജ്ജ്, ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ.അബ്ദുൽഫത്താഹ് ബിൻ സുലയിനും ഇന്ത്യൻ കോൺസൽ ജനറൽ എംഡി ഷാഹിദ് ആലമും തമ്മിൽ ജിദ്ദയിലെ ഓഫീസിൽ വെച്ചാണ് കരാറിൽ ഒപ്പുവച്ചത്. കരാർ പ്രകാരം ഈ വർഷം 1,75,025 ഹാജിമാർ ആയിരിക്കും ഇന്ത്യയിൽ നിന്ന് ഹജ്ജിനെത്തുക. ഇന്ത്യൻ ഹജ്ജ് മിഷൻ വഴിയും സ്വകാര്യ ഹജ്ജ് സർവ്വീസ് കേന്ദ്രങ്ങളും മുഖേനയാണ് ഇത്രയും ഹാജിമാർ പുണ്യ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വീട്ടുജോലിക്കാരുടെ വിസയിൽ പുതിയ മാറ്റങ്ങളുമായി സൗദി.

സൗദി : വീട്ടുജോലിക്കാരുടെ വിസയിൽ പുതിയ മാറ്റങ്ങളുമായി സൗദി. ഈ വിസയിൽ ജോലി ചെയ്യുന്നവരുടെ സ്പോൺസർഷിപ്പ് മാറ്റത്തിന് ആണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. പാസ്‌പോർട്ട് ഡയറക്‌ട്രേറ്റ്‌ (ജവാസത്ത്) ആണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജീവനക്കാർക്ക് നാലില്‍ കൂടുതല്‍ തവണ സ്പോൺസർഷിപ്പ് മാറ്റം സാധ്യമാകില്ല എന്നതാണ് പുതിയ നിയമം. വീട്ടുജോലിക്കാരുടെ സ്പോൺസർഷിപ്പ് നടപടികള്‍ ലഘൂകരിച്ചിരുന്നു. അതിന് ശേഷം ആണ് ഇതുസംബന്ധിച്ച പരിധി നിശ്ചയിച്ച് ജവാസത്ത് വിശദീകരണം നൽകി രംഗത്തെത്തിയിരിക്കുന്നത്. പുതിയ നിർദ്ദേശപ്രകാരം വീട്ടുജോലി വിസയില്‍ സൗദിയിൽ ജോലി ചെയ്യുന്നവരുടെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇന്നത്തെ സൗദി റിയാൽ വിനിമയ നിരക്ക്

?FRiENDi PAY 21, 800 ?Bin Yalla 21, 770 ?Mobile Pay 21, 440 ?Ur pay 21, 440 ?SAIB Flexx 21, 740 ?A N B Telemoney 21, 640 ?Fawri 21, 700 ?Riyadh Bank 21, 588 ?Tahweel Al Rajhi 21, 730 ?Enjaz 21, 640 ?Western Union 21, 650 ?S T C pay 21, 570 ?N C B Quick […]

SAUDI ARABIA - സൗദി അറേബ്യ

സംരംഭകർ ടൂറിസം വ്യവസ്ഥകൾ പാലിക്കണം – സൗദി ടൂറിസം മന്ത്രാലയം

ജിദ്ദ: സൗദി അറേബ്യയിലെ വിനോദസഞ്ചാര മേഖലയിൽ നിക്ഷേപം നടത്തുന്ന വ്യവസായ സംരംഭകർ രാജ്യത്തെ ടൂറിസം സംവിധാനത്തിലെ വ്യവസ്ഥകൾ നിർബന്ധമായും പാലിക്കേണ്ടതുണ്ടെന്ന് ടൂറിസം മന്ത്രാലയം ഓർമപ്പെടുത്തി. ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾ, ട്രാവൽ ആൻഡ് ടൂറിസം സേവനങ്ങൾ, ടൂറിസം ഗൈഡൻസ്, ടൂറിസം ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ് എന്നിവക്ക് നിശ്ചയിച്ച വ്യവസ്ഥകളെല്ലാം കർശനമായി പാലിക്കണം. പു​തി​യ സം​വി​ധാ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ന്ത്രാ​ല​യം നി​യ​മ​ങ്ങ​ൾ നി​ശ്ച​യി​ച്ച​ത്​ അ​ടു​ത്തി​ടെ​യാ​ണ്. രാ​ജ്യ​ത്തെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യു​ടെ വി​കാ​സ​ത്തി​നു​ള്ള​ ദേ​ശീ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണി​ത്​. അ​ന്ത​ർ​ദേ​ശീ​യ സ​മ്പ്ര​ദാ​യ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്ന ത​ര​ത്തി​ൽ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ […]

SAUDI ARABIA - സൗദി അറേബ്യ

ആംബുലൻസിനു വഴിമാറിക്കൊടുക്കാൻ വേണ്ടി റെഡ് സിഗ്നൽ കട്ട് ചെയ്യുന്നത് നിയമ ലംഘനമല്ല.

റിയാദ്- ആംബുലൻസിനു വേണ്ടി സിഗ്നൽ കട്ട് ചെയ്യുന്നത് നിയമ ലംഘനമല്ല -സൗദി ഗതാഗത സുരക്ഷാ കമ്മിറ്റി ആംബുലൻസും സിവിൽ ഡിഫൻസ് വാഹനങ്ങളും അടക്കമുള്ള എമർജൻസി വാഹനങ്ങൾക്ക് കടന്നു പോകാൻ വേണ്ടി സിഗ്നൽ കട്ട് ചെയ്യുന്നത് ഗതാഗത നിയമ ലംഘനമായി കണക്കാക്കില്ലെന്ന് സൗദി ഗതാഗത സുരക്ഷാ കമ്മിറ്റി അംഗം സ്വാലിഹ് അൽ ഗാംദി പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ ഡ്രൈവറുടെ പേരിൽ ഗതാഗത നിയമ ലംഘനം രജിസ്റ്റർ ചെയ്ത് പിഴ ചുമത്തുന്ന പക്ഷം സിഗ്നൽ കട്ട് ചെയ്ത സാഹചര്യം വ്യക്തമാക്കുന്ന […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മക്കയിൽ നാളെ സ്കൂളുകൾക്ക് അവധി

മക്ക :മക്ക, അല്‍ജമൂം, അല്‍കാമില്‍, ബഹ്‌റ എന്നിവിടങ്ങളില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ക്ലാസുകള്‍ ഓണ്‍ലൈനില്‍ നടക്കും. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഈ വർഷത്തെ ആഭ്യന്തരഹജ്ജിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 25

റിയാദ്: ഈ വർഷത്തെ ആഭ്യന്തരഹജ്ജിനുള്ള അപേക്ഷ ദുൽഹിജ്ജ ഏഴ് അഥവാ ജൂൺ 25 വരെ സ്വീകരിക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. നുസുക് ആപ്ലിക്കേഷൻ വഴിയോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ ആണ് ഹജ്ജിന് അപേക്ഷിക്കേണ്ടത്. നിശ്ചിത തിയ്യതിക്കകം ആഭ്യന്തര ഹജ്ജ് ക്വാട്ട അവസാനിച്ചാൽ പിന്നീട് അപേക്ഷ സ്വീകരിക്കില്ല. ബുക്കിംഗ് പൂർത്തിയായാൽ അപേക്ഷകന് മൊബൈലിൽ സന്ദേശമെത്തും. ഇക്കാര്യം സൈറ്റ് വഴയും ആപ്ലിക്കേഷൻ വഴിയും പരിശോധിക്കാം.3984 മുതൽ 11435 വരെയുള്ള നാല് പാക്കേജുകളാണ് ആഭ്യന്തര ഹാജിമാർക്ക് ഇക്കുറി പ്രഖ്യാപിച്ചിട്ടുള്ളത്. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സഊദി അറേബ്യയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഇന്നു മുതൽ മുതൽ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത

റിയാദ്: സഊദി അറേബ്യയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) വക്താവ് ഹുസൈൻ അൽ-ഖഹ്താനി അറിയിച്ചു . മക്ക, മദീന, വടക്കൻ അതിർത്തി, അൽ-ജൗഫ്, തബൂക്ക്, ഹായിൽ, അൽ-ഖാസിം, അൽ-ഷർഖിയ, റിയാദ്, അൽ-ബഹ എന്നിവിടങ്ങളിൽ മഴ സാമാന്യം ശക്തമായിരിക്കും. അൽ-ലൗസ് (ജബൽ അൽ-ലൗസ്), അൽഖാൻ, അൽ-ദഹാർ എന്നീ പർവതങ്ങൾ ഉൾപ്പെടെ തബൂക്ക് മേഖലയിലെ ഉയർന്ന പ്രദേശങ്ങളിലും മഞ്ഞ് വീഴാൻ സാധ്യതയുണ്ട്. ശൈത്യകാലത്ത് താപനില കുറയുന്നതിന് സാക്ഷ്യം […]

SAUDI ARABIA - സൗദി അറേബ്യ

റിയാദിൽ തൊഴിലാളികളുടെ റൂമുകളിൽ മോഷണം പതിവാകുന്നു

റിയാദ്- എക്‌സിറ്റ് പതിനെട്ടിൽ തൊഴിലാളികളുടെ റൂമുകളിൽ മോഷണം പതിവാകുന്നു. എക്‌സിറ്റ് പതിനെട്ടിൽ ഇസ്തിറാഹകളുള്ള പ്രദേശത്താണ് വിവിധ കമ്പനികളിലെ തൊഴിലാളികൾ താമസിക്കുന്നത്. ഈയിടെയായി മോഷണം വ്യാപകമായിരിക്കുകയാണ്. എല്ലാവരും ഡ്യൂട്ടിക്ക് പോകുന്ന പകൽ സമയങ്ങളിലാണ് മോഷണം ഏറെയും നടക്കുന്നതെന്ന് കെ.എം.സി.സി സാമൂഹിക പ്രവർത്തകനായ അലി വെട്ടത്തൂർ പറഞ്ഞു. നിരവധി പേരാണ് ഇവിടെ താമസിക്കുന്നത്. പ്രത്യേക കോമ്പൗണ്ടുകളിലാണ് താമസ കേന്ദ്രങ്ങൾ ഏറെയുമുളളത്. രാവിലെ മുതൽ വൈകുന്നേരം വരെയാണ് എല്ലാവർക്കും ഡ്യൂട്ടിയുള്ളത്. ഈ സമയത്താണ് മോഷ്ടാക്കൾ വിലസുന്നത്. താമസ സ്ഥലങ്ങളിലെത്തുന്ന മോഷ്ടാക്കൾ പാസ്‌പോർട്ടും […]

SAUDI ARABIA - സൗദി അറേബ്യ

യാമ്പു ജിദ്ദ റോഡ് അടച്ചു

യാമ്പു- യാമ്പുവില്‍ നിന്ന് ജിദ്ദയിലേക്കുള്ള റോഡ് അടച്ചതായി റോഡ് സുരക്ഷാപ്രത്യേക സേന അറിയിച്ചു. ജിദ്ദയില്‍ നിന്ന് യാമ്പുവിലേക്ക് പോകുന്ന വാഹനങ്ങള്‍ കിലോ 20 മജ്മഉല്‍ കിബാരിക്കടുത്ത് രണ്ട് കിലോമീറ്റര്‍ ദൂരത്ത് വെച്ച് ഇരു ഭാഗത്തേക്കും തിരിഞ്ഞുപോകണം. റാഡ് ഉപയോക്താക്കള്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണമെന്നും വേഗത പരിധിക്കൊപ്പം ജാഗ്രത പാലിക്കണമെന്നും സുരക്ഷാസേന ആവശ്യപ്പെട്ടു

SAUDI ARABIA - സൗദി അറേബ്യ

ഉപയോഗശൂന്യമായ e divice കൾ അലക്ഷ്യമായി വലിച്ചെറിയുന്നതിന് പകരം റീസൈക്കിൾ ചെയ്യാൻ അവസരം.പദ്ധതിയുമായി സഊദി

റിയാദ്: ഉപയോഗശൂന്യമായ e divice കൾ അലക്ഷ്യമായി വലിച്ചെറിയുന്നതിന് പകരം റീസൈക്കിൾ ചെയ്യാൻ അവസരം. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (സിഐടിസി) ആണ് “റീസൈക്കിൾ യുവർ ഡിവൈസ്” എന്ന പദ്ധതിയുമായി രംഗത്തെത്തിയത്. ഇതിനകം തന്നെ 40,000-ലധികം ഉപയോഗശൂന്യമായ ഇ-ഉപകരണങ്ങൾ ഇത്തരത്തിൽ എത്തിച്ചേർന്നതായി അധികൃതർ അറിയിച്ചു. 1 മില്യണിലധികം റിയാൽ മൂല്യമുള്ള വസ്തുക്കളാണ് ഇവ. ഇലകട്രോണിക്സ് വേസ്റ്റ് പരിസ്ഥിതിയിൽ ഏൽപ്പിക്കുന്ന ആഘാതം കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. സമൂഹത്തിലെ പാരിസ്ഥിതിക സുസ്ഥിരതയുടെ പ്രാധാന്യത്തെക്കുറിച്ചും ഓരോ വ്യക്തികളോടും അവരുടെ […]

SAUDI ARABIA - സൗദി അറേബ്യ

തിങ്കളാഴ്ച ജിദ്ദയിൽ ഹജ് എക്‌സ്‌പോക്ക് തുടക്കം

ജിദ്ദ – നാലു ദിവസം നീണ്ടുനിൽക്കുന്ന ഹജ്, ഉംറ സേവന സമ്മേളനത്തിനും എക്‌സിബിഷനും (ഹജ് എക്‌സ്‌പോ) ജിദ്ദ ഡോമിൽ നാളെ തുടക്കമാകും. ഹജ് തീർഥാടകരുടെ നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിൽ മക്ക റൂട്ട് പദ്ധതി അടക്കമുള്ള ഇലക്‌ട്രോണിക് നടപടികൾക്കുള്ള പങ്ക് എക്‌സ്‌പോ വിശകലനം ചെയ്യും. 2030 ഓടെ ഡിജിറ്റൽ പരിവർത്തനത്തിലെ ഏറ്റവും മികച്ച 20 ആഗോള മോഡലുകളിൽ ഇടം നേടാനും സുരക്ഷ, ആരോഗ്യം, ഗതാഗതം, താമസം പോലുള്ള നിരവധി മേഖലകളിൽ ഇലക്‌ട്രോണിക് നടപടിക്രമങ്ങൾ ബാധകമാക്കാനുമുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളുടെ ഭാഗമാണ് […]

SAUDI ARABIA - സൗദി അറേബ്യ

ജിദ്ദയിലെ ഡ്രൈനേജ് സംവിധാനം തടസ്സപ്പെടാനുള്ള പ്രധാന കാരണങ്ങൾ വ്യക്തമാക്കി ജിദ്ദ മുനിസിപ്പാലിറ്റി വാക്താവ്.

ജിദ്ദയിൽ ഡ്രൈനേജുകൾ തടസ്സപ്പെടാനുള്ള കാരണങ്ങൾ വ്യക്തമാക്കി മുനിസിപ്പാലിറ്റി കഴിഞ്ഞ 40 വർഷത്തിനുള്ളിൽ കാണാത്ത മഴയാണ് ജിദ്ദയിൽ ഇപ്പോൾ ലഭിച്ചിട്ടുള്ളത്. അത് പോലെ ആളുകൾ അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയുന്നതും ഡ്രൈനേജ് തടസ്സപ്പെടാൻ കാരണമായിട്ടുണ്ട്. ചില സ്ഥലങ്ങളിൽ ഡ്രൈനേജുകൾ സ്തംഭിച്ചത് വൃത്തിയാക്കാൻ ക്ലീനിംഗ് തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ടെന്നും ജിദ്ദ മുനിസിപ്പാലിറ്റി വാക്താവ് മുഹമ്മദ്‌ അൽ ബഖ്മി അറിയിച്ചു

error: Content is protected !!