റിയാദ് – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുട്ടിനും തമ്മില്‍ ചര്‍ച്ച. റഷ്യന്‍ പ്രസിഡന്റ് സൗദി കിരീടാവകാശിയുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള ബന്ധങ്ങളും ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും ഒപെക് പ്ലസ് കരാറിന്റെ ഭാഗമായി ആഗോള എണ്ണ വിപണിയില്‍ സ്ഥിരതയുണ്ടാക്കുന്നതിനെ കുറിച്ചും വ്യാപാര സഹകരണത്തെ കുറിച്ചും പൊതുതാല്‍പര്യമുള്ള വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തു.