അബഹ- ഏഴ് മാസത്തോളം ശമ്പളവും ആനുകൂല്യവും ലഭിക്കാതെ ബുദ്ധിമുട്ടിലായിരുന് മലപ്പുറം കല്‍പ്പകഞ്ചേരി സ്വദേശി ഫൈസലില്‍ നാടണഞ്ഞു. സാമുഹ്യ പ്രവര്‍ത്തകനും ഐ.സി.എഫ് അബഹ സെന്‍ട്രല്‍ പ്രസിഡന്റുമായ സൈനുദ്ദീന്‍ അമാനിയുടെ സഹായത്തില്‍ സ്‌പോണ്‍സറില്‍നിന്ന് ലഭിക്കാനുള്ള മുഴുവന്‍ ശമ്പളവും ടിക്കറ്റുമുള്‍പ്പെടെ ആനുകൂല്യവും കൈപ്പറ്റിയാണ് ഫൈസല്‍ കഴിഞ്ഞ ദിവസം നാട്ടിലേക്കു തിരിച്ചത്.
കുറഞ്ഞ വേതനത്തിന് അബഹയിലെ പ്രമുഖ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ഫൈസലിന് സ്‌പോണ്‍സര്‍ കൃത്യമായി ശമ്പളം നല്‍കത്തതിനെ തുടര്‍ന്ന് ലേബര്‍ കോടതിയില്‍ പരാതി നല്‍കിയായിന്നു.
സ്‌പോണ്‍സറുമായി ബന്ധപ്പെട്ട് ഫൈസലിന്റെ വിഷമാവസ്ഥ ബോധ്യപ്പെടുത്തിയിട്ടും പരിഗണിക്കാതെ കേസുമായി മുന്നോട്ട് പോകാനാണ് സ്‌പോണ്‍സര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് സൈനുദ്ദീന്‍ അമാനിക്ക് ഫൈസല്‍ കേസ് നടത്താന്‍ വക്കാലത്ത് നല്‍കി.
ലേബര്‍ കോടതിയില്‍ ഹാജരാകാതെ കേസ് നീട്ടിക്കൊണ്ടുപോകാനായിരുന്നു സ്‌പോണ്‍സറുടെ ശ്രമം. ഒടുവില്‍ ലേബര്‍ കോടതി ഏഴു മാസത്തെ ശമ്പള കുടിശ്ശികയും ആനുകൂല്യവും ടിക്കറ്റുമുള്‍പ്പെടെ 23700 റിയാല്‍ നല്‍കാന്‍ ഉത്തരവിട്ടു. തുക കൈപ്പറ്റിയാണ് ഫൈസല്‍ നാട്ടിലേക്ക് മടങ്ങിയത്.