ജിദ്ദ: ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ജിദ്ദ ഉള്‍പ്പെടെ മക്ക പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ മഴക്കു സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.
ജിദ്ദ, മക്ക, തായിഫ്, ജമൂം, അല്‍ കാമില്‍, ഖുലൈസ് എന്നിവിടങ്ങളില്‍ അടുത്ത രണ്ടു ദിവസം മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. മിതമായി പെയ്യുന്ന മഴ ശക്തമാകാനും സാധ്യതയുണ്ട്.
താഴ്‌വരകളിലും അണക്കെട്ടുകള്‍ക്കു സമീപവും പോകരുതെന്നും പ്രത്യേകം ശ്രദ്ധിക്കണമെന്നും സിഫില്‍ ഡിഫന്‍സ് മുന്നറിയിപ്പില്‍ പറയുന്നു.