സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള അബ്ഷിർ പ്ലാറ്റ്ഫോം പൊതു ജനങ്ങൾക്ക് അതിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പ് നൽകി.
അബ്ഷിറിന്റേതെന്ന പേരിൽ വ്യാജ ലിങ്കുകളും മറ്റും നിർമ്മിച്ച് തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നുണ്ട്.
absher.sa എന്ന ഓൺലൈൻ ലിങ്ക് വഴിയോ അബ്ഷിർ ആപ് വഴിയോ മാത്രമാണ് അബ്ഷിറിലേക്ക് പ്രവേശിക്കാൻ സാധിക്കുക.
വഞ്ചനാപരമായ സന്ദേശങ്ങളും വ്യാജ ലിങ്കുകളും ആളുകൾ അവഗണിക്കണമെന്നും അബ്ഷർ മുന്നറിയിപ്പ് നൽകി.
WWW.ABSHIR.SA, WWW.ABSHER.COM. എന്നിവയെല്ലാം ഇത്തരത്തിൽ നിർമ്മിച്ച വ്യാജ ലിങ്കുകൾക്ക് ഉദാഹരണമാണെന്നും അബ്ഷിർ ഓർമ്മിപ്പിക്കുന്നു