റിയാദ്: പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി, വിപുലമായ ട്രാഫിക് സുരക്ഷാ പദ്ധതിയുമായി സഹകരിച്ച്, പ്രത്യേക ഗതാഗത, വിദ്യാഭ്യാസ ഗതാഗത നിയമലംഘനങ്ങൾക്കായി ഓട്ടോമേറ്റഡ് മോണിറ്ററിംഗ് സംവിധാനം വരുന്നു.
ബസുകളുടെ സ്ഥിരതയും ഗുണനിലവാരവും പരിശോധിക്കുന്നതിനും പൊതു സുരക്ഷ സംരക്ഷിക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനും ബസുകളുടെ സാങ്കേതിക ആവശ്യകതകൾ നടപ്പിലാക്കുന്നതിനും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനും ഓട്ടോമേറ്റഡ് മോണിറ്ററിംഗ് സഹായിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.
കാലഹരണപ്പെട്ട ഓപ്പറേറ്റിംഗ് കാർഡ് ഉപയോഗിച്ച് ഒരു ബസ് ഓടിക്കുന്നതിനൊപ്പം, ഓപ്പറേറ്റിംഗ് കാർഡ് ലഭിക്കാതെ ബസ് ഓടിക്കുക, അംഗീകൃത പ്രവർത്തന കാലാവധി കവിയുന്ന കാലയളവിൽ ബസ് പ്രവർത്തിപ്പിക്കുക എന്നിവയാണ് നിരീക്ഷിക്കപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ലംഘനങ്ങളെന്ന് സൂചിപ്പിച്ചു
ഗതാഗത മേഖലയിൽ സഊദിയിൽ ഓട്ടോമേറ്റഡ് മോണിറ്ററിംഗ് സംവിധാനം വരുന്നു
