റിയാദ് : സൗദി പോസ്റ്റ് വഴി കൊറിയറായി നീക്കം ചെയ്യാൻ വിലക്കുള്ള വസ്തുക്കൾ സൗദി പോസ്റ്റ് നിർണയിച്ചു. ഗ്യാസ് സിലിണ്ടറുകൾ, വിഷപദാർഥങ്ങൾ, പകർച്ചവ്യാധിക്ക് കാരണമാകുന്ന വസ്തുക്കൾ, എളുപ്പത്തിൽ തീ പടർന്നുപിടിക്കുന്ന ദ്രാവകങ്ങൾ, ആസിഡുകൾ പോലെ പൊള്ളലുണ്ടാക്കുന്ന ദ്രാവകങ്ങൾ, റേഡിയോ ആക്ടീവ് വസ്തുക്കൾ എന്നിവ സൗദി പോസ്റ്റ് വഴി കൊറിയർ ആയി അയക്കുന്നതിന് വിലക്കുണ്ട്.
പൊട്ടിത്തെറിക്കുന്ന വസ്തുക്കൾ, ബോംബുകൾ, ഓക്‌സിഡന്റുകൾ, വിവിധ തരതത്തിലുള്ള അപകടകരമായ വസ്തുക്കൾ എന്നിവയും സൗദി പോസ്റ്റ് സേവനം വഴി കൊറിയർ ആയി നീക്കം ചെയ്യുന്നതിന് വിലക്കുണ്ടെന്ന് സൗദി പോസ്റ്റ് വ്യക്തമാക്കി.