റിയാദ്: അടുത്ത തിങ്കളാഴ്ച മുതൽ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) വെള്ളിയാഴ്ച അറിയിച്ചു.
കൂടാതെ സജീവമായ കാറ്റ്, ഉയരുന്ന പൊടി, ഇടിമിന്നൽ, രാജ്യത്തിന്റെ വടക്ക് ഭാഗങ്ങളിൽ മഞ്ഞുവീഴ്ച, താഴ്ന്ന താപനില എന്നിവയുണ്ടാകുമെന്നും കേന്ദ്രം വ്യക്തമാക്കി.
കിഴക്കൻ, റിയാദ് മേഖലകളുടെ തെക്കൻ ഭാഗങ്ങളിൽ സജീവമായ കാറ്റിനൊപ്പം മഴയ്ക്കും സാധ്യതയുണ്ടെന്നും നജ്‌റാൻ, ജിസാൻ, അസിർ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും അൽ ബഹ, മക്ക
പ്രദേശങ്ങളിലും
ആകാശം ഭാഗികമായി മേഘാവൃതവും മഴയുള്ള കാലാവസ്ഥ തുടരുമെന്നും കേന്ദ്രം പ്രവചനത്തിൽ അറിയിച്ചു.