മക്ക: ഹജ്ജ് നിർവഹിക്കാനുള്ള പ്രധാന അപേക്ഷകന് തിരഞ്ഞെടുത്ത പാക്കേജിന്റെ ബിൽ അടച്ച ശേഷം സഹയാത്രികരിലൊരാളെ റദ്ദാക്കാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു.
റദ്ദാക്കൽ പ്രക്രിയ സ്ഥിരീകരിച്ചതിന് ശേഷം അപേക്ഷകന് വീണ്ടും ചേർക്കുന്നത് സാധ്യമല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഉംറ വിസയുമായി വരുന്നവരുടെ താമസ കാലയളവ് 90 ദിവസമാണെന്നും വിസയുടെ സാധുത കാലയളവ് പാലിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും മന്ത്രാലയം കൂട്ടി ചേർത്തു.
ഹജ്ജ് പാക്കേജിന്റെ ബിൽ അടച്ച ശേഷം സഹയാത്രികരിലൊരാളെ റദ്ദാക്കാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം
