അബുദാബി- യു.എ.ഇയില്‍ ലിമിറ്റഡ് കോണ്‍ട്രാക്ട് കരാറിലേക്കു മാറാനുള്ള സമയപരിധി ഫെബ്രുവരി ഒന്നിന് അവസാനിക്കും. ഇതിനു മുമ്പ് എല്ലാ കമ്പനികളും ലിമിറ്റഡ് കോണ്‍ട്രാക്ടിലേക്കു മാറ്റണമെന്ന് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. പുതിയ തൊഴില്‍ നിയമം അനുസരിച്ച് അനിശ്ചിതകാല കരാര്‍ (അണ്‍ലിമിറ്റഡ് കോണ്‍ട്രാക്ട്) ഇല്ലാതായ പശ്ചാത്തലത്തിലാണ് തീരുമാനം. ഇവിടെ ക്ലിക്ക് ചെയ്ത് വാട്സാപ്പിൽ ജോയിൻ ചെയ്യാം
നിയമലംഘകര്‍ക്ക് കനത്ത പിഴ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. തൊഴില്‍ വിപണിയില്‍ സുതാര്യത ഉറപ്പാക്കുന്നതിനാണ് ഭേദഗതി. മാറ്റം ദൈനംദിന ജോലിയെ ബാധിക്കില്ലെങ്കിലും തൊഴിലാളികള്‍ക്കും തൊഴിലുടമക്കും ഗുണകരമാണ്.
ജോലി തുടങ്ങുന്നതും അവസാനിക്കുന്നതും രേഖപ്പെടുത്തി തയാറാക്കുന്നതാണ് ലിമിറ്റഡ് കോണ്‍ട്രാക്റ്റ്. അണ്‍ലിമിറ്റഡ് കരാറില്‍ തുടങ്ങുന്ന തീയതി മാത്രമേ കാണൂ. ഈ വിഭാഗത്തില്‍ 3 വര്‍ഷത്തില്‍ താഴെയാണ് സേവനമെങ്കില്‍ വര്‍ഷത്തില്‍ 7 ദിവസവും 3-5 വര്‍ഷത്തിനിടയില്‍ 14 ദിവസവും 5 വര്‍ഷം പൂര്‍ത്തിയായാല്‍ 21 ദിവസവും എന്ന ക്രമത്തിലാണ് സേവനാനന്തര ആനുകൂല്യം നല്‍കുന്നത്.