GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് മക്കയിലേക്ക് ഹാജിമാര്‍ക്കുള്ള സൗജന്യ ബസ് സര്‍വീസിന് തുടക്കമായി

ജിദ്ദ : ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് മക്കയിലേക്ക് ഹാജിമാര്‍ക്കുള്ള സൗജന്യ ബസ് സര്‍വീസിന് തുടക്കമായി. തീര്‍ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിത്.ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലില്‍ നിന്ന് മക്കയിലെ കിദ്ദിയ സ്‌റ്റേഷന്‍ വഴി വഖഫ് കിംഗ് അബ്ദുല്‍ അസീസ് വരെയാണ് സര്‍വീസ്. രാവിലെ പത്ത് മുതല്‍ രാത്രി പത്ത് വരെ ഓരോ രണ്ട് മണിക്കൂറിലുമാണ് മക്കയിലേക്കുള്ള സര്‍വീസ്. മസ്ജിദുല്‍ ഹറാമില്‍ നിന്ന് ഉച്ചക്ക് പന്ത്രണ്ട് മുതല്‍ രാത്രി പന്ത്രണ്ട് വരെ ഓരോ രണ്ട് മണിക്കൂറിലും തിരിച്ചും സര്‍വീസുണ്ടാകും.
സൗദിയില്‍ നിന്നോ പുറത്ത് നിന്നോ തവക്കല്‍നാ, നുസ്‌ക് ആപ്പുകള്‍ വഴി ഉംറ ബുക്ക് ചെയ്തവര്‍ക്കാണ് ഈ ബസുകളില്‍ യാത്രാനുമതി ലഭിക്കുക.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!