ജിദ്ദ: ആധുനിക രൂപം കാണിക്കുന്നതിനായി മക്കയിലെ 30-ലധികം പുതിയ പ്രദേശങ്ങൾ വികസിപ്പിച്ചെടുക്കും. ഇതിനായി കമ്മീഷൻ പ്രവർത്തിക്കുന്നുണ്ടെന്ന്
മക്ക സിറ്റിക്കും ഹോളി സൈറ്റുകൾക്കുമുള്ള റോയൽ കമ്മീഷൻ സിഇഒ എൻജി.
സാലിഹ് ബിൻ ഇബ്രാഹിം അൽ-റഷീദ് പറഞ്ഞു.
ഹജ്ജ്, ഉംറ എന്നിവയ്‌ക്കായുള്ള 22-ാമത് സയന്റിഫിക് ഫോറത്തിലെ ഡയലോഗ് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാൻഡ് മോസ്‌കിന്റെ വിപുലീകരണം, മക്കയിലെ വാസ്തുവിദ്യാ കെട്ടിടങ്ങൾ, മക്കയിലെ താഴ്‌വരകളുടെയും പർവതങ്ങളുടെയും സ്വഭാവത്തെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തികൾ എന്നിവ വികസനത്തിൽ ഉൾപ്പെടും.
റിംഗ് റോഡുകൾ ഉൾപ്പെടെ നിരവധി പദ്ധതികൾ കമ്മീഷൻ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചലനം സുഗമമാക്കുന്നതിനായി നാലാമത്തെ റിംഗ് റോഡ് തുറന്നിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. വരാനിരിക്കുന്ന റമദാൻ സീസണിന് മുന്നോടിയായി ആദ്യ റിംഗ് റോഡ് യാത്രക്കാർക്കായി തുറന്നു കൊടുക്കും. മക്കയിലെ ആദ്യത്തെ വികസിപ്പിച്ച മോഡലായി കണക്കാക്കപ്പെടുന്ന മസാർ പദ്ധതിയ്‌ക്കൊപ്പമാണ് ഇത്.
മക്ക റൂട്ട് സംരംഭം നിരവധി രാജ്യങ്ങളിൽ പ്രയോഗിച്ചിട്ടുണ്ടെന്ന് പാസ്‌പോർട്ട്സ് ഡയറക്ടർ ജനറൽ (ജവാസത്ത്) ലെഫ്. ജനറൽ സുലൈമാൻ അൽ-യഹ് യ പറഞ്ഞു. 2022-ലെ ഹജ്ജ് സീസണിൽ 13% തീർത്ഥാടകർ മക്ക റൂട്ട് സംരംഭത്തിൽ നിന്ന് പ്രയോജനം നേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സംരംഭം തീർഥാടകർക്ക് വളരെയധികം സൗകര്യമൊരുക്കുകയും അവർക്കുള്ള കാത്തിരിപ്പ് സമയം കുറയ്ക്കുകയും ചെയ്തു.