ദുബായ്- ആശ്രിത വിസ കാലാവധി തീര്‍ന്നാലും ആറു മാസം വരെ രാജ്യത്ത് തങ്ങാമെന്ന് ദുബായ്. മാതാപിതാക്കള്‍, ഭാര്യ, കുട്ടികള്‍ എന്നിവരാണ് ആശ്രിത വിസ പരിധിയില്‍ വരുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ പുതിയ വിസയിലേക്കു മാറുകയോ രാജ്യം വിടുകയോ ചെയ്യാമെന്നു ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് അറിയിച്ചു. നിശ്ചിത സമയത്തിനുള്ളില്‍ വിസ പുതുക്കിയില്ലെങ്കില്‍ പിഴയടക്കേണ്ടി വരും.
മാതാപിതാക്കളിലൊരാള്‍ മരിക്കുകയോ വേര്‍പിരിയുകയോ ചെയ്താല്‍ ഒരാള്‍ക്കു മാത്രമായി വിസ നടപടികള്‍ പൂര്‍ത്തിയാക്കാം. മാതാപിതാക്കള്‍ക്കു മക്കള്‍ ഒരുക്കുന്ന താമസ സൗകര്യം റസിഡന്‍സി വിസ ലഭിക്കുന്നതില്‍ പ്രധാനമാണ്. മാതാപിതാക്കള്‍ക്ക് വര്‍ഷംതോറും പുതുക്കാന്‍ കഴിയുന്ന ആരോഗ്യ ഇന്‍ഷുറന്‍സും ആവശ്യമാണ്.