മംഗളൂരു : അറ്റകുറ്റപ്പണികള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി മംഗളൂരു ബജ്‌പെ രാജ്യാന്തര വിമാനത്താവളം ഈ മാസം 27 മുതല്‍ നാലു മാസത്തേക്ക് ഭാഗികമായി അടച്ചിടുന്നു. കോഴിക്കോട് വിമാനത്താവളം റണ്‍വേ റീകാര്‍പെറ്റിങ് നടക്കുന്നതിനാല്‍ ഇവിടെയും രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെ വിമാന സര്‍വീസുകള്‍ നടക്കുന്നില്ല. അതിനാല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ തിരക്ക് ഏറിയേക്കും.
കാസര്‍കോട് ജില്ലക്കാരിലെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള വലിയൊരു ശതമാനവും ആശ്രയിക്കുന്നത് മംഗളൂരു വിമാനത്താവളത്തെയാണ്. ഇവരെല്ലാം ഇനി കൂടുതലും ഉപയോഗിക്കുക കണ്ണൂര്‍ വിമാനത്താവളമാകും.
കോഴിക്കോട് വിമാനത്താവളത്തിന്റെ അറ്റകുറ്റപ്പണി ആറു മാസം കൊണ്ടാണ് പൂര്‍ത്തിയാകുക.
മംഗളൂരു ബജ്‌പെ രാജ്യാന്തര വിമാനത്താവളവും കോഴിക്കോട് വിമാനത്താവളവും ഭാഗികമായി അടച്ചിടുന്നു
