GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സഊദി അറേബ്യയിൽ കസ്റ്റംസ് സേവനങ്ങൾ ഇനി അതി വേഗത്തിൽ; ആഗോള ലോജിസ്റ്റിക് പ്ലാറ്റ്‌ഫോമായി മാറുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം


റിയാദ്: വേഗത്തിലുള്ള കസ്റ്റംസ് ക്ലിയറൻസ് സംവിധാനവുമായി സഊദി അറേബ്യ. ഇന്ന് റിയാദിൽ നടന്ന അന്താരാഷ്ട്ര
കസ്റ്റംസ് അതോറിറ്റിയുടെ ദിനാചരണത്തോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. ഗവർണർ, എഞ്ചിനീയർ സുഹൈൽ അബൻമി, കസ്റ്റംസ് ക്ലിയറൻസ് പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കര, കടൽ, വ്യോമ കസ്റ്റംസ് തുറമുഖങ്ങളിൽ രണ്ട് മണിക്കൂറിനുള്ളിൽ കസ്റ്റംസ് ക്ലിയറൻസ് പൂർത്തിയാക്കും. 26 സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് ഇത് നടപ്പാക്കുന്നത്.


കസ്റ്റംസ് ക്ലിയറൻസ് സിസ്റ്റം തമ്മിലുള്ള തുടർച്ച ഏകോപനത്തിനും സഹകരണത്തിനും ശേഷം ഇത് നടപ്പാക്കുമെന്ന് അതോറിറ്റി അറിയിച്ചു. ആഗോള ലോജിസ്റ്റിക് പ്ലാറ്റ്‌ഫോമായി മാറുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്.

കസ്റ്റംസ് പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനും എല്ലാ കസ്റ്റംസ് ഔട്ട്‌ലെറ്റുകളിലെ പ്രകടനവും ഉൽപ്പാദനക്ഷമതയും മെച്ചപ്പെടുത്തുന്നതിനും ലോജിസ്റ്റിക് സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും പുറമെ പുതിയ മാറ്റം നല്ല ഫലങ്ങൾ കൈവരിക്കുമെന്ന് അതോറിറ്റി പ്രതീക്ഷിക്കുന്നതായി എൻജിനീയർ അബനോമി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!