ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

റിയാദ് വിമാനത്താവളത്തിലെ ഒന്നും രണ്ടും ടെർമിനലുകളിൽ നവീകരണം സർവീസുകളിൽ മാറ്റം

റിയാദ്: സൗദി തലസ്ഥാന നഗരത്തിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നും രണ്ടും ടെർമിനലുകൾ നവീകരിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് അൽ ദുഅയിലജ് പറഞ്ഞു. മൂന്നും നാലും ടെർമിനലുകൾ നവീകരിച്ചുകഴിഞ്ഞു.

അവിടെയുണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയും സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്തു. ഇനി ഒന്നും രണ്ടും അഞ്ചും ടെർമിനലുകളാണ് സമഗ്രമായി വികസിപ്പിക്കേണ്ടത്.

ഒന്നാം ടെർമിനലിന്റെ നവീകരണവും സൗകര്യങ്ങളുടെ വികസനവും നടപ്പാക്കാനുള്ള പദ്ധതി വൈകാതെ ആരംഭിക്കും. നവീകരണ പ്രവർത്തനം പൂർത്തിയാകുന്നതുവരെ വിദേശ വിമാന കമ്പനികളുടെ ഓപറേഷൻ ഒരു വർഷത്തേക്ക് ഒന്നാം ടെർമിനലിൽനിന്ന് രണ്ടാം ടെർമിനലിലേക്ക് മാറ്റും.

വികസന പദ്ധതി പൂർത്തിയയാക്കിയ ശേഷം വിദേശ വിമാനകമ്പനികളെ ഒന്നാം ടെർമിനലിലേക്ക് മാറ്റി പുനസ്ഥാപിക്കും. ഇതിനുശേഷം രണ്ടാം ടെർമിനൽ വികസന പദ്ധതി ആരംഭിക്കും.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!