GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

അവധി ദിവസങ്ങളിലും ഇന്ത്യക്കാർക്ക് പാസ്പോർട്ട് സേവനം ലഭ്യമാക്കും; വിദേശ കാര്യ സഹമന്ത്രി


അബുദാബി: അവധി ദിവസങ്ങളിലും ഇന്ത്യൻ പാസ്പോർട്ട് സേവനം ലഭ്യമാക്കുമെന്ന് വിദേശ കാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.
ബിഎൽഎസ് ഇന്റർനാഷനലിന്റെ മൂന്നു കേന്ദ്രങ്ങൾ ആഴ്ചയിൽ 7 ദിവസവും ഇതിനായി പ്രവർത്തിക്കും.

ദുബായിൽ രണ്ടും ഷാർജയിൽ ഒരു കേന്ദ്രവുമാണ് ഞായറാഴ്ചകളിലും പ്രവർത്തിക്കുക. സാധാരണക്കാരായ തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് ഈ സംവിധാനം ഏർപ്പെടുത്തിയതെന്നും മന്ത്രി വിശദീകരിച്ചു.


മറ്റു എമിറേറ്റുകളിലും ഈ സംവിധാനം ഏർപ്പെടുത്തുന്നത് പിന്നീട് ആലോചിക്കും. വാരാന്ത്യദിനമായ ഞായറാഴ്ചകളിൽ സേവനം ലഭ്യമാകുന്നതോടെ കോൺസൽ സേവനങ്ങൾക്കായി പ്രവൃത്തി ദിവസം അവധി എടുക്കുന്നതു തൊഴിലാളികൾക്ക് ഒഴിവാക്കാം.

ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ സംഘടനാപ്രതിനിധികളുടെ ചോദ്യങ്ങൾക്കു മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിമാന ടിക്കറ്റ് നിരക്ക് വർധന, പ്രവാസി വോട്ടവകാശം തുടങ്ങി പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ സംഘടനാ ഭാരവാഹികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രശ്നം അനുഭാവപൂർവം പരിഗണിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു.ഷാർജ ഇന്ത്യൻ അസോസിയേഷൻ, ഇന്ത്യൻ പീപ്പിൾസ് ഫോറം (ഐപിഎഫ്), ഫ്രണ്ട്സ് ഓഫ് ഇന്ത്യ, അക്കാഫ്, തമിൾ സംഘം തുടങ്ങിയ സംഘടനാ ഭാരവാഹികൾ ചർച്ചയിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!