അടുത്ത ഞായറാഴ്ച മുതൽ വ്യാഴം വരെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലും മഴയുമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
റിയാദ്, ശർഖിയ, ഖാസിം, ഹായിൽ, മക്ക, അസിർ, അൽ-ബഹ, ജിസാൻ എന്നീ പ്രദേശങ്ങളിൽ മിതമായതോ കനത്തതോ ആയ മഴക്ക് സാധ്യതയുണ്ട്. കൂടാതെ ഈ പ്രദേശങ്ങളിൽ സജീവമായ കാറ്റിനൊപ്പം പൊടി ഉയരാനും സാധ്യതയുള്ളതിനാൽ കാഴ്ചയെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നും കേന്ദ്രം വിശദീകരിച്ചു.
വടക്കൻ അതിർത്തി പ്രദേശങ്ങളായ മക്ക, മദീന എന്നിവിടങ്ങളിൽ തിങ്കളാഴ്ച മുതൽ നേരിയതോ ഇടത്തരമോ ആയ മഴ ആരംഭിക്കുമെന്നും കേന്ദ്രം സൂചന നൽകി.
അടുത്ത ഞായറാഴ്ച മുതൽ വ്യാഴം വരെ സൗദിയുടെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലും മഴയുമുണ്ടാകാൻ സാധ്യത
