ഒമാൻ: ശൈത്യകാല സീസൺ ആരംഭിച്ചതോടെ വിമാന കമ്പനികൾ കേരളത്തിലേക്കുള്ള നിരക്കുകൾ കുറച്ചു. പുതിയ ഷെഡ്യൂളിൽ എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്ടേക്കുള്ള സർവിസുകളിലും നിരക്ക് കുറച്ചിട്ടുണ്ട്. തിങ്കൾ, ബുധൻ ദിവസങ്ങളിലെ സർവീസുകൾ ആണ് ഒഴിവാക്കിയത്. മുമ്പ് ആഴ്ചയിൽ എല്ലാ ദിവസവും എയർ ഇന്ത്യ എക്സ്പ്രസ് കോഴികോട്ടേക്ക് സർവീസ് നടത്തിയിരുന്നു. പുതിയ ഷെഡ്യൂളിൽ മസ്കത്ത്- തിരുവനന്തപുരം സെക്ടറിൽ സർവിസുകൾ ആരംഭിച്ചിട്ടുണ്ട്. ഈ സെക്ടറിൽ എയർ ഇന്ത്യ എല്ലാ ദിവസവും സർവീസ് നടത്തുണ്ട്.
കൊച്ചി, കണ്ണൂർ എന്നിവിടങ്ങളെ അപേക്ഷിച്ച് മസ്കത്ത്-കോഴിക്കോട് സെക്ടറിൽ ടിക്കറ്റ് നിരക്ക് കൂടുതൽ ആണ്. മസ്കത്തിൽ നിന്ന് കോഴിക്കോട്ടേക്ക് അടുത്ത ആഴ്ച 47റിയലാണ് എയർ ഇന്ത്യ ഈടാക്കുന്നത്. എന്നാൽ കൊച്ചി സെക്ടറിൽ വൺവേക്ക് 42 റിയാലാണ് ഈടാക്കുന്നത്. ആഴ്ചയിൽ എല്ലാ ദിവസവും കൊച്ചിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നുണ്ട്. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
മസ്കത്ത്-കണ്ണർ സെക്ടറിലാണ് ഏയർ ഇന്ത്യ എക്സ്പ്രസ് ഏറ്റവും കൂടുതൽ നിരക്ക് ഈടാക്കുന്നത് അടുത്തമാസം 11 മുതൽ 38 റിയാലാണ് ഈ സെക്ടറിൽ നിരക്ക് ഈടാക്കുന്നത്. കണ്ണൂരിലേക്ക് ആഴ്ചയിൽ നാല് സർവിസുകളാണ് എയർ ഇന്ത്യ നടത്തുന്നത്. മസ്കത്ത്-തിരുവനന്തപുരം സെക്ടറിൽ സർവിസുകൾ വർധിപ്പിച്ചെങ്കിലും നിരക്കുകൾ കുറഞ്ഞിട്ടില്ല. തിരുവന്തപുരത്തേക്ക് 45 റിയാലാണ് ഈടാക്കുന്നത്. നിലവിൽ ഏറ്റവും കൂടിയ നിരക്ക് വരുന്നത് മസ്കത്ത്- കോഴിക്കോട് സെക്ടറിലാണ്.
ടിക്കറ്റ് നിരക്കുകൾ കുറഞ്ഞതോടെ വലിയ ആശ്വാസത്തിൽ ആണ് മലയാളികൾ ഉൾപ്പടെയുള്ളവർ. ചെറിയ വരുമാനക്കാർ ആയ നിരവധി പേർ നാട്ടിലേക്ക് വരാൻ വേണ്ടി ടിക്കറ്റ് എടുക്കാൻ കാത്തിരിക്കുകയാണ്. കടയിലും കഫ്തീരിയയിലും എല്ലാം ജോലി ചെയ്യുന്ന സാധാരണക്കാർ ആയ നിരവധി മലയാളികൾ കഴിഞ്ഞ കുറച്ചു മാസങ്ങളായി ടിക്കറ്റ് വില കുറയുന്നത് കുറയാൻ കാത്തിരിക്കുകയാണ്. ഇവർക്ക് സന്തോഷം പകരുന്ന വാർത്തയാണ് പുറത്തുവരുന്നത്. കണ്ണൂർ, കൊച്ചി സെക്ടിലേക്ക് നിരക്ക് കുറയുന്നത് കൊണ്ട് നിരവധി പേർ ഇങ്ങോട്ട് ആയിരിക്കും യാത്ര ചെയ്യുന്നത്. നിരക്ക് കുറഞ്ഞ സലാം എയർ മസ്കത്തിൽ നിന്ന് കോഴിക്കോേട്ടക്ക് സർവിസ് നടത്തണമെന്ന ആവശ്യം പലപ്പോഴായി ഉയർന്നു വന്നിരുന്നു.
ഒമാനിൽ നിന്ന് കേരളത്തിലേക്കുള്ള നിരക്കുകൾ കുറച്ചു.
