ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വ്യാജ പാസ്‍പോർട്ടുകൾ കണ്ടെത്താനുള്ള നൂതന സാങ്കേതിക സംവിധാനവുമായി സൗദി

വ്യാജ പാസ്‍പോർട്ടുകൾ കണ്ടെത്താൻ ഏറ്റവും നൂതന സാങ്കേതിക സംവിധാനം ഒരുക്കിയതായി മക്ക മേഖല പാസ്‍പോർട്ട് വക്താവ് മേജർ ഹാമിദ് അൽഹാരിതി പറഞ്ഞു. സൗദിയില്‍ എത്തുന്ന തീർഥാടകരുടെ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് പാസ്‌പോർട്ട് ഡയറക്ട്രേറ്റ് ഉപയോഗിക്കുന്നത് നാല് നൂതന സാങ്കേതിക ഉപകരണങ്ങളാണ്. ഇതിലൊന്ന് വ്യാജ രേഖകൾ കണ്ടെത്തുന്നതിനാണ്.

ലോകത്തെ വിവിധ രാജ്യങ്ങളുടെ 250-ലേറെ തരം പാസ്‌പോർട്ടുകളുടെ ഡാറ്റാബേസാണ് ഈ സംവിധാനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. യാത്രാരേഖകളിൽ കൃത്രിമത്വം നടന്നിട്ടില്ലെന്ന് വേഗത്തിൽ ഉറപ്പുവരുത്താൻ ഇതിലൂടെ സാധിക്കും.
കൂടാതെ ‘മൊബൈൽ ബാഗ്’ സേവനവും പാസ്‍പോര്‍ട്ട് വകുപ്പിനുണ്ട്. ഇത് സമ്പൂർണ പാസ്‌പോർട്ട് പ്ലാറ്റ്‌ഫോമാണ്.

അത്യാവശ്യ ഘട്ടങ്ങളിലാണ് ‘മൊബൈൽ ബാഗ്’ ഉപയോഗിക്കുന്നത്. ഇതിലൂടെയും യാത്രക്കാരുടെ പ്രവേശന നടപടിക്രമങ്ങൾ പൂർത്തിയാക്കാനും അവരുടെ ബയോമെട്രിക് അടയാളങ്ങൾ രേഖപ്പെടുത്താനും സാധിക്കും. അതിൽ ഘടിപ്പിച്ച ഡോക്യുമെന്റേഷൻ കാമറ വഴി ആളുകളുടെ സുപ്രധാന ബയോമെട്രിക്ക് അടയാളങ്ങളിലൂടെ ഐഡന്റിറ്റി പരിശോധിക്കാനാകുമെന്നും പാ‍സ്‍പോർട്ട് വക്താവ് പറഞ്ഞു

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!