ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

?സൗദിയിൽനിന്ന് എളുപ്പത്തിൽ ഇന്ത്യയിലേക്ക് സാധനങ്ങളയക്കാം; സൗകര്യമൊരുക്കി സൗദി പോസ്റ്റ്

റിയാദ് : സൗദി അറേബ്യയിൽനിന്ന്​ ഇനി എളുപ്പത്തിലും സുരക്ഷിതമായും ഇന്ത്യയിലേക്ക്​ സാധനങ്ങളയാക്കാൻ സംവിധാനമൊരുക്കി സൗദി പോസ്​റ്റ്​. സുഹൃത്തിനുള്ള സമ്മാനം, ഉപഭോക്താവിന് ഉൽപന്നം, ബിസിനസ്​ പങ്കാളിക്ക് രേഖകൾ അങ്ങനെ എന്തും സൗദി അറേബ്യയിൽ നിന്ന്​ ഇന്ത്യയിൽ എത്തിക്കാൻ ഏറ്റവും വിശ്വസനീയമായ ഒരു കൊറിയർ സംവിധാനമാണ്​ ഒരുക്കിയിരിക്കുന്നതെന്ന്​ സൗദി പോസ്​റ്റ്​ ആൻഡ്​ ലോജിസ്​റ്റിക്​ സർവിസസ്​ (എസ്​.പി.എൽ) അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

വിവിധ തരത്തിലുള്ള ലോജിസ്​റ്റിക്കൽ, തപാൽ സേവനങ്ങൾ നൽകുന്നതിനായി 1926-ൽ സ്ഥാപിതമായ സർക്കാർ സ്ഥാപനമാണ് എസ്​.പി.എൽ. കഴിഞ്ഞ 96 വർഷമായി മികവുറ്റതും സജീവവുമായ തപാൽ, ലോജിസ്​റ്റിക് സേവനങ്ങളാണ് നൽകിവരുന്നത്​.

വ്യത്യസ്‌ത ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റും വിധം വിവിധ തരം ഡെലിവറി സംവിധാനങ്ങളാണ്​ പ്രവർത്തിക്കുന്നത്​. എക്കണോമി എന്ന സാധാരണ നിലയിലുള്ളതും എക്‌സ്‌പ്രസ്​ എന്ന അതിവേഗത്തിലുമുള്ള ഡെലിവറി സംവിധാനത്തിലൂടെ ആവശ്യക്കാരുടെ പാഴ്​സലുകളും ഡോക്യുമെൻറുകളും കൃത്യമായ മേൽവിലാസത്തിൽ എത്തിച്ചുനൽകുന്നു. കൈപ്പറ്റലും എത്തിച്ചുനൽകലുമുൾപ്പടെ പാഴ്​സലുകൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ഏറ്റവും മികച്ചതും വേഗതയാർന്നതുമായ സംവിധാനമാണ്​ പ്രവർത്തിക്കുന്നത്​.

സൗദിക്കുള്ളിലും വിദേശരാജ്യങ്ങളിലും ഒന്നിലധികം വിതരണ ശൃംഖലകളുടെ സംവിധാനം എസ്​.പി.എൽ ഒരുക്കിയിട്ടുണ്ട്​. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ്​ ഇന്ത്യയിലെ എസ്​.പി.എൽ നെറ്റ്​വർക്ക്​. സൗദി അറേബ്യയിലെ ഏറ്റവും വലിയ വിദേശി സമൂഹം​ ഇന്ത്യക്കാരുടേതാണ്​. അതുകൊണ്ടാണ്​ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്​ട്ര വിപണികളിലൊന്നായി ഇന്ത്യയെ കാണു​ന്നതെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.

ഇന്ന്​ ഈ രംഗത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ 30 കിലോഗ്രാം വരെ സൗദിക്കുള്ളിലും പുറത്തും​ അതിവേഗതയിലും സുരക്ഷിതമായും എത്തിച്ച്​ ഡെലിവറി ചെയ്യുന്നതിനുള്ള സംവിധാനം എസ്​.പി.എല്ലിനെ വേറിട്ടതാക്കുന്നു. വിശ്വസനീയമായ വേഗത്തിലുള്ള ഡെലിവറിക്കായി പ്രാദേശികവും അന്തർദേശീയവുമായ ഷിപ്പിങ്​ സംവിധാനമാണ്​ ഒരുക്കിയിട്ടുള്ളത്​.

ഇന്ത്യയിലുടനീളമുള്ള മേൽവിലാസക്കാരുടെ വീട്ടുപടിക്കലിലോ അല്ലെങ്കിൽ ഏറ്റവും അടുത്തുള്ള പോസ്​റ്റ്​ ഓഫീസിൽ പാഴ്​സൽ എത്തിച്ചേരും. പാഴ്​സൽ അയച്ചാൽ അത്​ ഡെലിവറി ചെയ്യപ്പെടും വരെ ട്രാക്ക്​ ചെയ്യാനും കഴിയും

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!