NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ യു.എ.ഇയിൽ സ്വദേശിവൽക്കരണം നടപ്പാക്കാത്ത കമ്പനികൾക്ക് മൊത്തം 40 കോടി പിഴ BY GULF MALAYALAM NEWS January 14, 2023 0 Comments 476 Views അബുദാബി: യു.എ.ഇയിൽ സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസ് നടപ്പാക്കാത്ത കമ്പനികൾക്കെതിരെ നടപടി കടുപ്പിച്ച് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. 2022ൽ 2% സ്വദേശികളെ നിയമിക്കാത്ത 109 കമ്പനികൾക്ക് മൊത്തം 40 കോടി ദിർഹം (888 കോടി രൂപ) പിഴ ചുമത്തി. 50 ജീവനക്കാരിൽ കൂടുതലുള്ള സ്വകാര്യ കമ്പനികളുടെ വിദഗ്ധ ജോലികളിൽ വർഷത്തിൽ 2% സ്വദേശികളെ നിയമിക്കണമെന്നാണ് ചട്ടം.ഓരോ വർഷവും 2% വീതം വർധിപ്പിച്ച് 2026നകം അനുപാതം 10% ആക്കി ഉയർത്തണമെന്നാണ് നിർദേശം. നിയമം ലംഘിച്ച കമ്പനികൾക്ക് ഒരു സ്വദേശിക്ക് മാസത്തിൽ 6000 ദിർഹം വീതം വർഷത്തിൽ 72,000 ദിർഹം ആണ് പിഴ ഈടാക്കിയത്. ജീവനക്കാരുടെ എണ്ണത്തിന് ആനുപാതികമായി പിഴ വർധിക്കും. കഴിഞ്ഞ വർഷം 9,293 കമ്പനികൾ സ്വദേശിവൽക്കരണ നിയമം പാലിച്ചതായി ഇമാറാത്തി ടാലന്റ് കോംപെറ്റിറ്റീവ്നസ് കൗൺസിൽ (നാഫിസ്) യോഗം സ്ഥിരീകരിച്ചു. 227 കമ്പനികൾ സ്വദേശിവൽക്കരണത്തിൽ കൃത്രിമം കാണിച്ചതായും കണ്ടെത്തി.പിഴ ചുമത്തിയ 109 സ്ഥാപനങ്ങളെ മൂന്നാം വിഭാഗത്തിലേക്കു തരംതാഴ്ത്തുകയും ചെയ്തു. 20 കമ്പനികളുടെ കേസുകൾ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വ്യാജ സ്വദേശിവൽക്കരണത്തിലൂടെ സർക്കാർ ആനുകൂല്യം പറ്റുന്ന കമ്പനിക്ക് ആളൊന്നിന് 20,000 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴ ചുമത്തിയത്.നാഫിസ് പദ്ധതിയിലൂടെ സ്വകാര്യമേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം 70% ആയി വർധിച്ചു. 28,700 പേർ പുതുതായി ജോലിയിൽ പ്രവേശിച്ചപ്പോൾ സ്വകാര്യമേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം 50,000 കടന്നു. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക