റിയാദ് – ഒമ്പതിനം ഉൽപന്നങ്ങൾ ഡ്യൂട്ടിഫ്രീ ഷോപ്പുകളിൽ പ്രവേശിപ്പിക്കുന്നതിന് വിലക്കുള്ളതായി ഔദ്യോഗിക ഗസറ്റ് ആയ ഉമ്മുൽഖുറാ പത്രം പറഞ്ഞു.
എളുപ്പത്തിൽ തീ പടർന്നിപിടിക്കുന്ന വസ്തുക്കൾ, റേഡിയോ ആക്ടീവ് വസ്തുക്കൾ-ആയുധങ്ങൾ-വെടിയുണ്ടകൾ, സ്‌ഫോടക വസ്തുക്കൾ, വാണിജ്യ, വ്യവസായ, സാഹിത്യ, കലാ പകർപ്പവകാശ നിയമങ്ങൾക്ക് വിരുദ്ധമായ ഉൽപന്നങ്ങൾ എന്നിവ ഡ്യൂട്ടിഫ്രീ ഷോപ്പുകളിൽ പ്രവേശിപ്പിക്കുന്നതിന് വിലക്കുണ്ട്.
മയക്കുമരുന്നുകൾ, സാമ്പത്തിക ബഹിഷ്‌കരണത്തിന് തീരുമാനിച്ച രാജ്യങ്ങളിൽനിന്നുള്ള ഉൽപന്നങ്ങൾ, രാജ്യത്ത് പ്രവേശിപ്പിക്കാൻ വിലക്കുള്ള ഉൽപന്നങ്ങൾ, മറ്റു ഉൽപന്നങ്ങളെ പ്രതികൂലമായി ബാധിക്കുന്ന അപകടകരമായ വസ്തുക്കൾ, വിലക്കേർപ്പെടുത്തിയ മറ്റു ഉൽപന്നങ്ങൾ എന്നിവ ഡ്യൂട്ടിഫ്രീ ഷോപ്പുകളിൽ പ്രവേശിപ്പിക്കുന്നതിന് വിലക്കുണ്ടെന്ന് ഔദ്യോഗിക ഗസറ്റ് പറഞ്ഞു