GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദി അറേബ്യയടക്കം പത്ത് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് യുപിഐ വഴി പണമിടപാട് നടത്താന്‍ അനുമതി.


ന്യൂദല്‍ഹി: സൗദി അറേബ്യയടക്കം പത്ത് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് രാജ്യാന്തര മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് യുപിഐ വഴി പണമിടപാട് നടത്താന്‍ അനുമതി. 10 രാജ്യങ്ങളിലെ പ്രവാസികള്‍ക്കാണ് ഇന്ത്യന്‍ നമ്പര്‍ ഉപയോഗിക്കാതെതന്നെ ഈ സേവനം ലഭ്യമാകുക. സൗദിക്കു പുറമെ, സിംഗപ്പുര്‍, യുഎസ്, ഓസ്‌ട്രേലിയ, കാനഡ, ഹോങ്കോങ്, ഒമാന്‍, ഖത്തര്‍, യുഎഇ, യുകെ എന്നിവിടങ്ങളിലുള്ള ഇന്ത്യക്കാര്‍ക്ക് സേവനം ലഭ്യമാകും.

എന്‍ആര്‍ഇ, എന്‍ആര്‍ഒ അക്കൗണ്ടുള്ള ഈ രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഇനി ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ യുപിഐ സര്‍വീസുകള്‍ ഉപയോഗിച്ച് ഇടപാട് നടത്താമെന്ന് നാഷനല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ അറിയിച്ചു. ആദ്യഘട്ടമെന്ന നിലയിലാണ് 10 രാജ്യങ്ങളിലെ പ്രവാസികള്‍ക്കു ഈ സൗകര്യം ഒരുക്കുന്നത്.
നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പാര്‍ട്‌നര്‍ ബാങ്കുകള്‍ക്ക് ഏപ്രില്‍ 30 വരെ സമയം നല്‍കിയിട്ടുണ്ട്. ഫെമ നിയമവും ആര്‍ബിഐ ചട്ടങ്ങളും പാലിക്കുന്നുണ്ടോയെന്ന് ബാങ്കുകള്‍ ഉറപ്പുവരുത്തണമെന്നതാണ് പ്രധാന നിബന്ധന. ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് നല്‍കുന്നതും കള്ളപ്പണം വെളുപ്പിക്കുന്നതും തടയുന്നതിനായാണ് ഈ ചട്ടങ്ങള്‍.


വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!