ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

അത്യാഹിത കേസുകളില്‍ കുവൈറ്റിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ചികിത്സ, പ്രവാസികൾക്കും ലഭിക്കും


കുവൈറ്റ് സിറ്റി:അപകടങ്ങള്‍ പോലുള്ള അത്യാഹിത കേസുകളില്‍ കുവൈറ്റിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ചികിത്സ നല്‍കിവരുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യത്തില്‍ സ്വദേശി, വിദേശി വേര്‍തിരിവില്ലെന്നും എല്ലാവര്‍ക്കും സൗജന്യ ചികില്‍സാ സേവനം ലഭ്യമാകുമെന്നും ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ കൃത്യമായ പെരുമാറ്റച്ചട്ടങ്ങള്‍ രാജ്യത്ത് നിലവിലുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

ഗുരുതര ഹൃദയ സംബന്ധമായ രോഗമുള്ള വിദേശികള്‍ക്ക് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി ഉള്‍പ്പെടെയുള്ള അടിയന്തര ശസ്ത്രക്രിയകളും ചികിത്സയും സൗജന്യമായാണ് നല്‍കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സര്‍ജറിക്ക് ശേഷമുള്ള ആറു മാസക്കാലത്തേക്ക് മരുന്നുള്‍പ്പെടയെളുള്ള സേവനങ്ങളും ലഭ്യമാക്കും. അടിയന്തര കേസുകളില്‍ എല്ലാ രോഗികളുടെയും ജീവന്‍ സംരക്ഷിക്കുന്നതിനാണ് പ്രധാന്യമെന്നും ധാര്‍മ്മിക വശത്തിന് മുന്‍ഗണന നല്‍കി വിവേചനമില്ലാതെ ചികിത്സ തുടര്‍ന്നുവരുന്നതായും മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ മാസം മുതല്‍ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ മരുന്നിനും ചികില്‍സയ്ക്കും ഫീസ് ഏര്‍പ്പെടുത്തിയ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര സേവനങ്ങള്‍ സൗജന്യമായിരിക്കുമെന്ന അറിയിപ്പുമായി മന്ത്രാലയം രംഗത്തെത്തിയത്. രാജ്യത്തുടനീളമുള്ള പ്രൈമറി ഹെല്‍ത്ത് ക്ലിനിക്കുകളിലെയും ആശുപത്രികളിലെ എമര്‍ജന്‍സി റൂമുകളിലെയും ഫാര്‍മസികളില്‍ വിദേശികള്‍ മരുന്നിന് ഫീസായി അഞ്ച് ദിനാര്‍ നല്‍കണമെന്നായിരുന്നു കഴിഞ്ഞ മാസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇത് ഏകദേശം 1400 രൂപയോളം വരും. ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളില്‍ വിതരണം ചെയ്യുന്ന മരുന്നിന് 10 ദിനാറാണ് ഫീസായി ഈടാക്കുന്നത്. പ്രൈമറി ഹെല്‍ത്ത് ക്ലിനിക്കുകളിലും ആശുപത്രികളിലെ എമര്‍ജന്‍സി റൂമുകളിലും മെഡിക്കല്‍ പരിശോധനകള്‍ക്ക് രണ്ട് ദിനാര്‍ ഫീസ്ബാധകമാകുമെന്നും ഔട്ട്പേഷ്യന്റ് ക്ലിനിക്കുകള്‍ക്കുള്ള പരിശോധനാ ഫീസ് 10 ദിനാറായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. ഡിസംബര്‍ 18 മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വന്നത്.

ഈ തീരുമാനത്തിനെതിരേ കുവൈറ്റ് ദേശീയ മനുഷ്യാവകാശ സമിതി ഉള്‍പ്പെടെ രംഗത്തു വന്നിരുന്നു. രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ താമസ രേഖ പുതുക്കുന്ന സമയത്ത് ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് നല്‍കുന്നതിനാല്‍ അവരില്‍ നിന്ന് മരുന്നിന് ഫീസ് ഈടാക്കുന്നതും ചികില്‍സയ്ക്ക് അധിക ഫീസ് ചുമത്തുന്നതും ശരിയല്ലെന്നുമായിരുന്നു സമിതി ഉപദേഷ്ടാവ് ഹംദാന്‍ അല്‍ നിംഷാന്റെ വാദം. ചെറിയ ശമ്പളമുള്ള ജോലിക്കാര്‍ക്ക് ചികില്‍സയ്ക്കും മരുന്നിനും ഫീസ് ഈടാക്കുന്നത് അവരെ ആശുപത്രിയില്‍ വരുന്നതില്‍ നിന്ന് തടയുമെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്ന് ഗാര്‍ഹിക തൊഴിലാളികളെ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയതായി പിന്നീട് മന്ത്രാലംയഅറിയിച്ചിരുന്നു.


വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!