GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

അമേരിക്കയില്‍ വ്യോമയാനം നിശ്ചലമായി,ആയിരക്കണക്കിന് യാത്രക്കാർ കുടുങ്ങി.

ന്യൂയോർക്: അമേരിക്കയില്‍ വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കി. കമ്പ്യൂട്ടര്‍ ശൃംഖലയിലെ തകരാറാണ് കാരണമെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) അറിയിച്ചു. ഇതോടെ ആയിരക്കണക്കിന് ആളുകളാണ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. 93 സര്‍വീസുകള്‍ റദ്ദാക്കി. 1200 വിമാനങ്ങള്‍ വൈകുകയാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കംപ്യൂട്ടര്‍ തകരാറിലായതിനാല്‍ യുഎസിലുടനീളമുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ എയര്‍സ്‌പേസ് സിസ്റ്റത്തിലുടനീളമുള്ള പ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചിരിക്കുന്നതായാണ് ലഭ്യമാകുന്ന വിവരം. എയര്‍ മിഷന്‍ സിസ്റ്റം പുനഃസ്ഥാപിക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

പൈലറ്റുമാരുള്‍പ്പെടെ ജീവനക്കാര്‍ക്ക് വിവരങ്ങള്‍ കൈമാറുന്ന സംവിധാനമായ നോട്ടാംസിന്റെ അപ്‌ഡേറ്റിനെ ബാധിക്കുന്ന വിധം സാങ്കേതിക തടസ്സം നേരിട്ടെന്നും വിമാന സര്‍വീസ് ഇപ്പോള്‍ നടത്താന്‍ കഴിയില്ലെന്നും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. ഫ്‌ലൈറ്റ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും യാത്രക്കാര്‍ക്കും വിവരങ്ങള്‍ നല്‍കുന്ന സംവിധാനമാണ് നോട്ടാം.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!