ഉംറ തീർത്ഥാകർക്ക് ലഭിച്ചിരുന്ന വിസയുടെ തൊണ്ണൂർ ദിവസ കാലാവധി സൗദി അറേബ്യ പുനർ നിർണ്ണയിച്ചിരിക്കയാണ്.
റമദാൻ അടുക്കുന്തോറും വിസ കാലാവധി കുറഞ്ഞുവരുന്ന തരത്തിലാണ് അത് ഇപ്പോൾ ക്രമീകരിച്ചിരിക്കുന്നത്. കാലാവധി അവസാനിക്കുന്നതിനു് മുമ്പായി നിർബന്ധമായും ഉംറ യാത്രക്കാർ സ്വന്തം നാടുകളിലേക്ക് തിരിച്ച് യാത്ര ചെയ്തിരിക്കണം എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്.
ഓരോ ഉംറ യാത്രക്കാരനും തങ്ങളുടെ വിസ കാലാവധി ചെക്ക് ചെയ്യുകയും കാലാവധി അവസാനിക്കുന്നതിന് മുമ്പായി സൗദി വിടുകയും ചെയ്യണം. അല്ലാത്ത പക്ഷം യാത്രാ വിലക്കോ പിഴയോ നല്കേണ്ടതായി വന്നേക്കാം.
റമദാൻ കണക്കാക്കിയാണ് ഇപ്പോൾ വിസ കാലാവധി രേഖപ്പെടുത്തിയിരിക്കുന്നത്. ഉദാഹരണമായി 08-01-2023 ന് വിസ അടിച്ചവർക്ക് 70 ദിവസവും 09-01-2023 ന് വിസ അടിച്ചവർക്ക് 69 ദിവസവും ആണ് വിസ കാലാവധിയായി അടിച്ചിരിക്കുന്നത്. യാത്ര ആരംഭിച്ചത് മുതലാണ് വിസ കാലാവധി കണക്കാക്കുക.
എല്ലാ യാത്രക്കാരും ഏജന്റ്മാരും ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിലവിൽ സൗദിയിൽ എത്തിയവരും അവരുടെ വിസ കാലാവധി പ്രത്യേകം ശ്രദ്ധിക്കണം എന്ന് കൂടി ഓർമ്മപ്പെടുത്തുന്നു.