സൗദി : വീട്ടുജോലിക്കാരുടെ വിസയിൽ പുതിയ മാറ്റങ്ങളുമായി സൗദി. ഈ വിസയിൽ ജോലി ചെയ്യുന്നവരുടെ സ്പോൺസർഷിപ്പ് മാറ്റത്തിന് ആണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. പാസ്‌പോർട്ട് ഡയറക്‌ട്രേറ്റ് (ജവാസത്ത്) ആണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ജീവനക്കാർക്ക് നാലില്‍ കൂടുതല്‍ തവണ സ്പോൺസർഷിപ്പ് മാറ്റം സാധ്യമാകില്ല എന്നതാണ് പുതിയ നിയമം.
വീട്ടുജോലിക്കാരുടെ സ്പോൺസർഷിപ്പ് നടപടികള്‍ ലഘൂകരിച്ചിരുന്നു. അതിന് ശേഷം ആണ് ഇതുസംബന്ധിച്ച പരിധി നിശ്ചയിച്ച് ജവാസത്ത് വിശദീകരണം നൽകി രംഗത്തെത്തിയിരിക്കുന്നത്. പുതിയ നിർദ്ദേശപ്രകാരം വീട്ടുജോലി വിസയില്‍ സൗദിയിൽ ജോലി ചെയ്യുന്നവരുടെ സ്പോൺസർഷിപ്പ് എളുപ്പത്തിൽ മാറാൻ സാധിക്കും. ജവാസത്തിന്‍റെ വ്യക്തിഗത സേവനത്തിനുള്ള ആപ്ലിക്കേഷനായ ‘അബ്ശിര്‍’ വഴിയാണ് മാറ്റാൻ സാധിക്കുക. വളരെ എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കുന്ന തരത്തിലാണ് ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
സ്‌പോൺസർ സന്നദ്ധത അറിയിക്കുന്നതോടെ നടപടികൾ തുടങ്ങാം. തൊഴിലാളിയും പുതിയ സ്‌പോൺസറും മാറ്റം അംഗീകരിക്കുന്നതോടെ നടപടികൾ എല്ലാം പൂർണ്ണമാകും. സ്പോൺസർഷിപ്പ് മാറ്റം പരമാവധി നാല് തവണ മാത്രമേ സാധിക്കുകയുള്ളു എന്നാണ് ജവാസത്ത് വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയും വേണം. ഗതാഗത നിയമലംഘനങ്ങള്‍ ഇയാളുടെ പേരിൽ ഇല്ലാതെ ഇരിക്കുക, ഹൂറൂബ് രേഖപ്പെടുത്തിയ ആൾ ആവരുത്. ഇഖാമയിൽ 15 ദിവസത്തില്‍ കുറയാത്ത കാലാവധി ഉണ്ടായിരിക്കണം. ഇപ്പോൾ അധികൃതർ പുറപ്പെടുവിച്ച സ്പോൺസർഷിപ്പ് മാറ്റത്തിന് ആവശ്യമായ നിബന്ധനകൾ പാലിച്ചായിരിക്കണം പുതിയ മാറ്റം നടത്തേണ്ടത്.
സൗദിയിൽ ശക്തമായ മഴ തുടരുകയാണ്. ജിദ്ദ നിവാസികള്‍ മുന്‍കരുതലുകളും ജാഗ്രതയും പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് അവധി നൽകിയിട്ടുണ്ട്. മഴവെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങള്‍, ഇലക്ട്രിക് പോസ്റ്റുകള്‍, തെരുവുകളിലെ ഇലക്ട്രിക് ബോക്സുകള്‍ എന്നിവയ്ക്ക് സമീപത്തേക്ക് ആരുപോകരുത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ മിതമായ മഴ ജിദ്ദയിൽ പെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്ക്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ടെങ്കിലും ‘മദ്രസത്തീ പ്ലാറ്റ്‌ഫോം’ വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും.
വീട്ടുജോലിക്കാരുടെ വിസയിൽ പുതിയ മാറ്റങ്ങളുമായി സൗദി.
