റിയാദ്: ഈ വർഷത്തെ ഇന്ത്യ സഊദി ഹജ്ജ് കരാറിൽ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പ് വെച്ചു. സഊദി അറേബ്യൻ ഹജ്ജ്, ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ.അബ്ദുൽഫത്താഹ് ബിൻ സുലയിനും ഇന്ത്യൻ കോൺസൽ ജനറൽ എംഡി ഷാഹിദ് ആലമും തമ്മിൽ ജിദ്ദയിലെ ഓഫീസിൽ വെച്ചാണ് കരാറിൽ ഒപ്പുവച്ചത്.
കരാർ പ്രകാരം ഈ വർഷം 1,75,025 ഹാജിമാർ ആയിരിക്കും ഇന്ത്യയിൽ നിന്ന് ഹജ്ജിനെത്തുക. ഇന്ത്യൻ ഹജ്ജ് മിഷൻ വഴിയും സ്വകാര്യ ഹജ്ജ് സർവ്വീസ് കേന്ദ്രങ്ങളും മുഖേനയാണ് ഇത്രയും ഹാജിമാർ പുണ്യ ഭൂമിയിൽ എത്തുക.
2019-ൽ 1.4 ലക്ഷം തീർത്ഥാടകർ വിശുദ്ധ തീർത്ഥാടനം നടത്തിയതാണ് ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഹജ്ജ് ക്വാട്ട. തൊട്ടടുത്ത വർഷം, എണ്ണം 1.25 ലക്ഷമായി കുറഞ്ഞു. കൊവിഡ് മഹാമാരി കാരണം, അതിനു മുമ്പ് ഹജ് റദ്ദാക്കിയിരുന്നു. 2022-ൽ സഊദി അറേബ്യ 79,237 ഇന്ത്യൻ തീർഥാടകരെയാണ് ഹജ്ജിന് സ്വാഗതം ചെയ്തത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക