ഉത്തരം: ആഭ്യന്തര മന്ത്രാലയം അബ്ശിർ പോർട്ടലിൽ അടുത്തിടെയായി ഒട്ടേറെ പുതിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അതിൽ ഒന്നാണ് അറ്റകുറ്റപ്പണിക്കുള്ള അനുമതി പത്രം. വാഹനം അപകടത്തിൽപെട്ടാൽ അപകട റിപ്പോർട്ട് സ്ഥലത്തെത്തി തയാറാക്കി നൽകേണ്ട ചുമതല നജം ഏജൻസിക്കാണ്. അവർ നൽകുന്ന റിപ്പോർട്ട് ട്രാഫിക് പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി സ്റ്റാമ്പ് ചെയ്യുകയാണ് പതിവ്. അതിനു ശേഷമാണ് കാർ റിപ്പയർ ചെയ്യാൻ കഴിയുക. ഇപ്പോൾ അതിന്റെ ആവശ്യമില്ല. നജം റിപ്പോർട്ട് സിസ്റ്റം വഴി ട്രാഫിക് ഡിപ്പാർട്ടുമെന്റിലും അത് അബ്ശിറിലൂടെ കാർ ഉടമക്കും ലഭിക്കും. ഈ റിപ്പോർട്ട് ലഭിക്കാൻ അബ്ശിറിലെ മൈ സർവീസ് ക്ലിക് ചെയ്ത് വെഹിക്കിൾ മാനേജ്മെന്റ് സെലക്ട് ചെയ്ത് വെഹിക്കിൾ റിപ്പയർ പെർമിറ്റ് ഇഷ്യൂ ചെയ്യാനാവും.
ഇസ്തിമാറ എങ്ങനെയാണ് പുതുക്കുന്നത്
ചോദ്യം: വെഹിക്കിൾ രജിസ്ട്രേഷൻ കാർഡ് (ഇസ്തിമാറ) പുതുക്കുന്നത് എങ്ങനെയാണ്. അതിന് അപേക്ഷ നൽകേണ്ടത് ഏതു വിധമാണ്?
ഉത്തരം: അബ്ശിർ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് സെലക്ട് ചെയ്ത് വെഹിക്കിൾ സർവീസസ് സെലക്ട് ചെയ്യുക. ഇതിൽ വെഹിക്കിൽ രജിസ്ട്രേഷൻ കാണാൻ സാധിക്കും. അതുവഴി അപേക്ഷിക്കാം. അതിനു മുൻപായി ഇൻഷുറൻസ് പുതുക്കിയെന്ന് ഉറപ്പാക്കിയിരിക്കണം. അംഗീകൃത കമ്പനിയിൽനിന്നുള്ളതായിരിക്കണം ഇൻഷുറൻസ് പോളിസി. ഇത് ട്രാഫിക് ഡിപ്പാർട്ടുമെന്റുമായി ലിങ്ക് ചെയ്തിരിക്കുകയും വേണം. നിയമ ലംഘനത്തിന് പിഴ വല്ലതും ലഭിച്ചിട്ടുണ്ടെങ്കിൽ അതു അടച്ചിരിക്കുകയും വേണം. അതുപോലെ പിരിയോഡിക്കൽ ഇൻസ്പെക്ഷനും നടത്തിയിരിക്കണം. എങ്കിൽ മാത്രമാണ് ഇസ്തിമാറ പുതുക്കാൻ സാധിക്കുക