റിയാദ്- അന്നസര്‍ ക്ലബ്ബുമായി കരാറൊപ്പുവെച്ച പ്രമുഖ ഫുട്‌ബോള്‍ താരം റൊണാള്‍ഡോയുടെ നമ്പറുള്ള കാറിന് വില പറഞ്ഞത് 13 ലക്ഷം റിയാല്‍. ഹായിലിലെ വ്യാപാരി ബറാക് അല്‍അല്‍വാന്റെ എന്‍യുഡി 7 കാറിനാണ് റൊണാള്‍ഡോയുടെ ആരാധകര്‍ 13 ലക്ഷം റിയാല്‍ വരെ വില പറഞ്ഞത്. നിരവധി പേര്‍ കാറിന് വില പറഞ്ഞെത്തുന്നുണ്ടെന്നും നല്ല വില കിട്ടിയാല്‍ വില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. അര്‍ജന്റീന താരം മെസ്സിയുടെ നമ്പറിലും ഇദ്ദേഹത്തിന് കാറുണ്ട്.
13 ലക്ഷം റിയാൽ വില പറഞ്ഞിട്ടും 7 കാർ വിട്ടു നൽകാതെ വ്യാപാരി
