ട്രക്ക് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി മുറൂർ: ഈ ലംഘനത്തിന്
റിയാദ്: ട്രക്ക് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി സഊദി മുറൂർ വിഭാഗം. ട്രക്ക് വെയിറ്റിംഗ് സ്റ്റേഷൻ മറികടക്കുന്നതിനെതിരെയാണ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡ്രൈവർമാർക്കുള്ള മുന്നറിയിപ്പ് ആവർത്തിച്ചത്. ഈ ലംഘനത്തിന് 100,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് ഇന്ന് (ബുധൻ) മുറൂർ മുന്നറിയിപ്പ് നൽകി.
ആദ്യ തവണ ഈ ലംഘനത്തിനുള്ള പിഴ 5,000 റിയാലായിരിക്കും. ആവർത്തിച്ചാൽ ഇരട്ടിയാകും. ആവർത്തിച്ചാൽ, ആദ്യത്തെ ലംഘനം നടത്തി ഒരു വർഷത്തിനുള്ളിൽ 100,000 റിയാൽ വരെയുള്ള പിഴകൾ ഈടാക്കും.
വെയ്റ്റിംഗ് സ്റ്റേഷന്റെ പ്രവേശന കവാടത്തിനും പുറത്തുകടക്കുന്നതിനും ഇടയിൽ ട്രക്ക് നിരീക്ഷിക്കാൻ ക്യാമറകളുണ്ടെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി, നിയമലംഘനത്തിനും പിഴയ്ക്കും വിധേയമാകാതിരിക്കാൻ നിർദ്ദേശങ്ങൾ പാലിക്കാൻ ഡ്രൈവർമാരോട് മുറൂർ ആവശ്യപ്പെട്ടു