GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ ലഭിക്കുന്നത് അതി ശക്തമായ മഴ ; മദീനയിൽ രൂപപ്പെട്ടത് വെള്ളച്ചാട്ടം


സൗദിയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ മണിക്കൂറുകളിൽ ശക്തമായ മഴ അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇനിയും മഴ തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്കൂളുകൾക്ക് വ്യാഴാഴ്ചയും അവധി നൽകിയിട്ടുണ്ട്.

മദീന പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഏതാനും മണിക്കൂറുകളിൽ അതിശക്തമായ മഴയാണ് അനുഭവപ്പെട്ടത്.

അതേ സമയം ഡ്രൈവർമാർ ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഊന്നിപ്പറഞ്ഞു, അതിൽ പ്രധാനം വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കുക എന്നതാണ്. വാണിംഗ് അടയാളങ്ങൾ ഉപയോഗിക്കുക, വാഹനം തെന്നാതിരിക്കാൻ വേഗത കുറക്കുക എന്നിവയും ജാഗ്രതയിൽ പെടുന്നു.

മഴക്കെടുതിയിൽ പെടാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് സിവിൽ ഡിഫൻസും ഓർമ്മപ്പെടുത്തി. നിരവധി പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തിയിരുന്നു.

അതേ സമയം മദീനയുടെ വടക്ക് കിഴക്ക് ഭാഗത്തായി രൂപപ്പെട്ട അതി ശക്തമായ വെള്ളച്ചാട്ടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!