റിയാദ്- മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് അല്‍ഖസീം, ഉനൈസ, അല്‍റസ്, മിദ്‌നബ്, ബുകൈരിയ, അല്‍ഗാത്ത്, സുല്‍ഫി, ഖുവൈഇയ, ഹഫര്‍ അല്‍ബാത്തിന്‍ എന്നിവിടങ്ങളിലും നാളെ സ്‌കൂളുകള്‍ക്ക് അവധി നല്‍കി.
മോശം കാലാവസ്ഥ കണക്കിലെടുത്ത് മക്കയിലും ജിദ്ദയിലും മദീനയിലും അടക്കം വിവിധ പ്രവിശ്യകളിലും പ്രദേശങ്ങളിലും നേരത്തെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. മദീന പ്രവിശ്യയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും മദീന വിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു. മദീന, അല്‍ഹനാകിയ, ഖൈബര്‍, ബദ്ര്‍, വാദി അല്‍ഫറഅ് എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്. ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് ജിദ്ദ വിദ്യാഭ്യാസ വകുപ്പും ഹായില്‍ പ്രവിശ്യയിലെ സ്‌കൂളുകള്‍ക്ക് ഹായില്‍ വിദ്യാഭ്യാസ വകുപ്പും തായിഫിലെയും പരിസരപ്രദേശങ്ങളിലെയും സ്‌കൂളുകള്‍ക്ക് തായിഫ് വിദ്യാഭ്യാസ വകുപ്പും മക്ക, ജുമൂം, അല്‍കാമില്‍, ബഹ്‌റ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് മക്ക വിദ്യാഭ്യാസ വകുപ്പും അവധി പ്രഖ്യാപിച്ചു. മദ്‌റസത്തീ പ്ലാറ്റ്‌ഫോം വഴി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കും.
സൗദിയില്‍ ഖുന്‍ഫുദയില്‍ മൂന്നു
കുട്ടികള്‍ മുങ്ങിമരിച്ചു
ജിദ്ദ – ഖുന്‍ഫുദക്ക് വടക്ക് അല്‍മുദൈലിഫിലെ മുകബ്ബബ് ഗ്രാമത്തില്‍ മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് അപകടം. ബന്ധുക്കളായ അഞ്ചു കുട്ടികള്‍ വെള്ളക്കുഴിയില്‍ കളിക്കുന്നതിനിടെ മൂന്നു പേര്‍ മുങ്ങിമരിക്കുകയായിരുന്നു. രണ്ടു പേര്‍ രക്ഷപ്പെട്ടു. ഒമ്പതു മുതല്‍ പന്ത്രണ്ടു വരെ പ്രായമുള്ള കുട്ടികളാണ് മരണപ്പെട്ടത്. രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ പുറത്തെടുത്ത് ആശുപത്രിയിലേക്ക് നീക്കി