ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത വീഡിയോയില്‍ രണ്ട് അപരിചിതരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ യുവാവ് കുടുങ്ങി.


അബുദാബി: സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത വീഡിയോയില്‍ രണ്ട് അപരിചിതരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ യുവാവ് കുടുങ്ങി. അനുമതിയില്ലാതെ തങ്ങളുടെ ചിത്രം ഉപയോഗിച്ചതിനെതിരെ ഇവര്‍ നല്‍കിയ പരാതിയില്‍ രണ്ട് പേര്‍ക്കും 15,000 ദിര്‍ഹം (മൂന്ന് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് അബുദാബി കോടതി വിധിച്ചു.


ടിക് ടോക്കിലും സ്നാപ് ചാറ്റിലും പോസ്റ്റ് ചെയ്‍ത വീഡിയോയിലാണ് രണ്ട് അപരിചിതരുടെ ഫോട്ടോകള്‍ ഉള്‍പ്പെട്ടത്. വീഡിയോ ശ്രദ്ധയില്‍പെട്ടതോടെ ഇവര്‍ പരാതിയുമായി അധികൃതരെ സമീപിച്ചു. തങ്ങളുടെ സ്വകാര്യത ലംഘിക്കപ്പെട്ടതു കൊണ്ടുണ്ടായ മാനസിക പ്രയാസത്തിന് പകരം 51,000 ദിര്‍ഹം നഷ്ടപരിഹാരം തേടിയാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

കേസ് ആദ്യം പരിഗണിച്ച അബുദാബി ഫാമിലി ആന്റ് സിവില്‍ ആന്റ് അഡ്‍മിനിസ്‍ട്രേറ്റീവ് കേസ് കോടതി പരാതിക്കാര്‍ക്ക് അനുകൂലമായാണ് വിധി പ്രസ്‍താവിച്ചത്. എന്നാല്‍ നഷ്ടപരിഹാരത്തുക 15,000 ദിര്‍ഹമാക്കി കുറച്ചു. കഴിഞ്ഞ ദിവസം അപ്പീല്‍ കോടതിയും ഇതേ വിധി ശരിവെച്ചു

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!