ജിദ്ദ: പടിഞ്ഞാറൻ മേഖലയിൽ കനത്ത മഴ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ ജിദ്ദയിലും പരിസരങ്ങളിലും നാളെയും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ സ്‌കൂളുകളിൽ നാളെ (ചൊവ്വാഴ്ച) പഠനം നിർത്തിവെച്ചതായി ജിദ്ദ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അതേസമയം, മദ്രസതി പ്ലാറ്റ്‌ഫോം വഴി സ്‌കൂളുകളിലെയും വിദ്യാഭ്യാസ ഓഫീസുകളിലെയും എല്ലാ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും നാളെ പ്രവർത്തനം ഉണ്ടായിരിക്കും.
മക്ക, അൽ-ജുമും, അൽ-കാമിൽ, ബഹ്‌റ സ്‌കൂളുകളിൽ നാളെ അധ്യയനം നിർത്തിവെക്കുന്നതായി മക്ക വിദ്യാഭ്യാസം അറിയിച്ചു. പഠനനങ്ങൾ “മദ്രസതി പ്ലാറ്റ്‌ഫോം” വഴിയായിരിക്കും.
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിച്ചത്. എല്ലാവരുടെയും സുരക്ഷയെ മുൻനിർത്തിയാണ് നടപടിയെന്നും അധികൃതർ അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കനത്ത മഴ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ ജിദ്ദയിലും പരിസരങ്ങളിലും നാളെയും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
