ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

ഏഴുമാസത്തെ ശമ്പളവും കുടിശ്ശികയും കോടതി വഴി നേടി പ്രവാസി മലയാളി നാട്ടിലേക്ക്… മറ്റു പ്രവാസികൾക്ക് മാതൃക

അബഹ- ഏഴ് മാസത്തോളം ശമ്പളവും ആനുകൂല്യവും ലഭിക്കാതെ ബുദ്ധിമുട്ടിലായിരുന് മലപ്പുറം കല്‍പ്പകഞ്ചേരി സ്വദേശി ഫൈസലില്‍ നാടണഞ്ഞു. സാമുഹ്യ പ്രവര്‍ത്തകനും ഐ.സി.എഫ് അബഹ സെന്‍ട്രല്‍ പ്രസിഡന്റുമായ സൈനുദ്ദീന്‍ അമാനിയുടെ സഹായത്തില്‍ സ്‌പോണ്‍സറില്‍നിന്ന് ലഭിക്കാനുള്ള മുഴുവന്‍ ശമ്പളവും ടിക്കറ്റുമുള്‍പ്പെടെ ആനുകൂല്യവും കൈപ്പറ്റിയാണ് ഫൈസല്‍ കഴിഞ്ഞ ദിവസം നാട്ടിലേക്കു തിരിച്ചത്.കുറഞ്ഞ വേതനത്തിന് അബഹയിലെ പ്രമുഖ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ഫൈസലിന് സ്‌പോണ്‍സര്‍ കൃത്യമായി ശമ്പളം നല്‍കത്തതിനെ തുടര്‍ന്ന് ലേബര്‍ കോടതിയില്‍ പരാതി നല്‍കിയായിന്നു.സ്‌പോണ്‍സറുമായി ബന്ധപ്പെട്ട് ഫൈസലിന്റെ വിഷമാവസ്ഥ ബോധ്യപ്പെടുത്തിയിട്ടും പരിഗണിക്കാതെ കേസുമായി […]

SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ

സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ കഴിഞ്ഞ കൊല്ലം 14,320 കോടി റിയാല്‍ (3,820 കോടി ഡോളര്‍) സ്വദേശങ്ങളിലേക്ക് അയച്ചതായി സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍.

റിയാദ് – സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ കഴിഞ്ഞ കൊല്ലം 14,320 കോടി റിയാല്‍ (3,820 കോടി ഡോളര്‍) സ്വദേശങ്ങളിലേക്ക് അയച്ചതായി സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 6.9 ശതമാനം കുറവാണിത്. 2019 നു ശേഷം ആദ്യമായാണ് വിദേശികളുടെ റെമിറ്റന്‍സില്‍ കുറവ് രേഖപ്പെടുത്തുന്നത്. 2021 ല്‍ വിദേശികള്‍ 15,390 കോടി റിയാല്‍ (4,100 കോടി ഡോളര്‍) ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി സ്വദേശങ്ങളിലേക്ക് അയച്ചിരുന്നു.കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തിലാണ് വിദേശികളുടെ റെമിറ്റന്‍സില്‍ തുടര്‍ച്ചയായി കുറവ് […]

NEWS - ഗൾഫ് വാർത്തകൾ

അറബിയില്‍ 85 വര്‍ഷം പിന്നിട്ട ബിബിസി റേഡിയോ പ്രക്ഷേപണം നിര്‍ത്തി

അറബിയില്‍ 85 വര്‍ഷം പിന്നിട്ട ബിബിസി റേഡിയോ പ്രക്ഷേപണം നിര്‍ത്തി. ബിബിസിയുടെ ആദ്യത്തെ വിദേശ ഭാഷാ സേവനമായ ബിബിസി അറബിക് റേഡിയോ വെള്ളിയാഴ്ചയാണ് ഔദ്യോഗികമായി പ്രവര്‍ത്തനം നിര്‍ത്തിയത്.ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് 1938ന്റെ തുടക്കത്തില്‍ ആരംഭിച്ച ബിബിസി അറബിക് റേഡിയോ പൂട്ടിയത്. ബിബിസി എംപയര്‍ സര്‍വീസിന്റെ ആദ്യത്തെ വിദേശ ഭാഷാ റേഡിയോ പ്രക്ഷേപണമായിരുന്നു ഈ സ്‌റ്റേഷന്‍.ഹുന ലണ്ടന്‍’ (ഇത് ലണ്ടന്‍) എന്ന പേരില്‍ അറിയപ്പെട്ട റേഡിയോ ‘ഏറെ പ്രചാരം നേടിയ സര്‍വീസായിരുന്നു. ലോകമെമ്പാടുമുള്ള നിരവധി മാധ്യമ പ്രവര്‍ത്തകരും […]

SAUDI ARABIA - സൗദി അറേബ്യ

മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും റഷ്യൻ പ്രസിഡൻറ് പുട്ടിനും തമ്മിൽ ഫോണിൽ ചർച്ച നടത്തി

റിയാദ് – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുട്ടിനും തമ്മില്‍ ചര്‍ച്ച. റഷ്യന്‍ പ്രസിഡന്റ് സൗദി കിരീടാവകാശിയുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള ബന്ധങ്ങളും ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും ഒപെക് പ്ലസ് കരാറിന്റെ ഭാഗമായി ആഗോള എണ്ണ വിപണിയില്‍ സ്ഥിരതയുണ്ടാക്കുന്നതിനെ കുറിച്ചും വ്യാപാര സഹകരണത്തെ കുറിച്ചും പൊതുതാല്‍പര്യമുള്ള വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തു.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ഹെവി വാഹന ഡ്രൈവർ പ്രൊഫഷൻ സഊദിവത്കരിക്കുന്നു

റിയാദ്: സഊദിയിൽ ഡ്രൈവർ തസ്തികയിൽ വിദേശികൾക്ക് കടുത്ത തിരിച്ചടിയായി പുതിയ സഊദിവത്കരിണ പദ്ധതിയിൽ ട്രാൻസ്‌പോർട്ട് അതോറിറ്റി. ഹെവി വാഹന ഡ്രൈവർ പ്രൊഫഷൻ സഊദിവത്കരിക്കാനാണ് തീരുമാനം. ഇത് സംബന്ധമായി അതോറിറ്റി കരാറിൽ ഒപ്പ് വെച്ചു. റിയാദിലെ അതോറിറ്റി ആസ്ഥാനത്ത് “ഹെവി ട്രാൻസ്പോർട്ട് വെഹിക്കിൾ ഡ്രൈവർമാരുടെ” പ്രൊഫഷനുകളെ പ്രാദേശികവൽക്കരിക്കുന്നതിനുള്ള സംരംഭത്തെ പിന്തുണയ്ക്കുന്നതിനായി ഒരു ഹോൾഡിംഗ് കമ്പനിയുമായി കരാർ ഒപ്പിട്ടതായി പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. ഗതാഗത, ലോജിസ്റ്റിക് മേഖലയിലെ തൊഴിലവസരങ്ങൾക്കായുള്ള സഊദിവത്കരണ ശ്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലോജിസ്റ്റിക് മേഖലയിലെ തൊഴിലുകളിൽ പൗരന്മാരെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇന്നത്തെ സൗദി റിയാൽ വിനിമയ നിരക്ക്

💰FRiENDi PAY 21, 620 💰Bin Yalla 21, 450 💰Mobile Pay 21, 300 💰Ur pay 21, 300 💰SAIB Flexx 21, 580 💰A N B Telemoney 21, 450 💰Fawri 21, 430 💰Riyadh Bank 21, 240 💰Tahweel Al Rajhi 21, 410 💰Enjaz 21, 420 💰Western Union 21, 430 💰S T C pay 21, 360 💰N C B Quick […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിലെ സ്വകാര്യ സ്‌കൂൾ മേഖലയിൽ വിദേശികൾക്ക് നിക്ഷേപാനുമതി

റിയാദ് : സൗദിയിലെ സ്വകാര്യ സ്‌കൂൾ മേഖലയിൽ വിദേശികൾക്ക് നിക്ഷേപാനുമതി നൽകുന്നതിന് സ്വകാര്യ സ്‌കൂൾ നിയമാവലിയിൽ ഭേദഗതികൾ വരുത്തുന്നതിനെ കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയം പഠിക്കുന്നു. നിയമാലിയിൽ വരുത്താൻ ഉദ്ദേശിക്കുന്ന ഭേദഗതികൾ പൊതുസമൂഹത്തിന്റെ അഭിപ്രായ, നിർദേശങ്ങൾക്കു വേണ്ടി വിദ്യാഭ്യാസ മന്ത്രാലയം പബ്ലിക് കൺസൾട്ടേഷൻ പ്ലാറ്റ്‌ഫോമിൽ പരസ്യപ്പെടുത്തി. സ്വകാര്യ സ്‌കൂളുകൾ ആരംഭിക്കാനുള്ള ലൈസൻസിന് സൗദി നിക്ഷേപകർക്കും വിദേശ നിക്ഷേപകർക്കും അപേക്ഷിക്കാമെന്ന് ഭേദഗതി ചെയ്ത നിയമാവലി വ്യക്തമാക്കുന്നു. സൗദി, വിദേശ നിക്ഷേപകർക്ക് സംയുക്തമായും അപേക്ഷ നൽകാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നവർ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

പാകം ചെയ്ത ഇറച്ചിയും ഭക്ഷണങ്ങളും തൂക്കത്തിന്റെ അടിസ്ഥാനത്തിലല്ലാതെ വിൽക്കുന്ന ഹോട്ടലുകൾക്ക് 10000 റിയാൽ പിഴ

മക്ക : പാകം ചെയ്ത ഇറച്ചിയും ഭക്ഷണങ്ങളും തൂക്കത്തിന്റെ അടിസ്ഥാനത്തിലല്ലാതെ വിൽക്കുന്ന റെസ്റ്റോറന്റുകൾക്കും ഹോട്ടലുകൾക്കും പതിനായിരം റിയാൽ വരെ പിഴ ചുമത്താൻ തീരുമാനിച്ചതായി മക്ക നഗരസഭ അറിയിച്ചു. അടുത്ത മാസം മുതൽ ഇത് പ്രാബല്യത്തിൽവരുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. നിലവിൽ രാജ്യത്ത് പ്രാബല്യത്തിലുള്ള, നിശ്ചിത ആളുകൾക്കുള്ള പാകം ചെയ്ത ഇറച്ചിയും ഭക്ഷണങ്ങളും എന്ന രീതിക്കു പകരം നിശ്ചിത തൂക്കത്തിലുള്ള ഇറച്ചിയും ഭക്ഷണവും വിൽക്കാൻ നിർബന്ധിക്കുന്ന തീരുമാനം ഒരു മാസത്തിനുള്ളിൽ നടപ്പാക്കുമെന്ന് മക്ക നഗരസഭാ വൃത്തങ്ങൾ പറഞ്ഞു. തൂക്കത്തിലും അളവിലും […]

SAUDI ARABIA - സൗദി അറേബ്യ

വസ്‌തു വാടക കുടിയൊഴിപ്പിക്കൽ സഊദിയിൽ നിയമം വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ

റിയാദ്: സംസ്ഥാനത്തിന്റെ പ്രോപ്പർട്ടി റെന്റൽ ആൻഡ് എവിക്ഷൻ നിയമവും അതിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളും ഫെബ്രുവരി 2 വ്യാഴാഴ്ച പ്രാബല്യത്തിൽ വരുമെന്ന് സ്റ്റേറ്റ് പ്രോപ്പർട്ടീസ് ജനറൽ അതോറിറ്റി അറിയിച്ചു. നിരവധി സർക്കാർ ഏജൻസികൾക്ക് റിയൽ എസ്റ്റേറ്റ് വാടകയ്‌ക്കെടുക്കാൻ ഈ നിയമം അനുവദിക്കുന്നു എന്നതാണ് പുതിയ നിയമത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ഓരോ സാമ്പത്തിക വർഷവും ആരംഭിക്കുന്നതിന് മുമ്പ് റിയൽ എസ്റ്റേറ്റ് വാടകയ്‌ക്കെടുക്കുന്ന പ്രക്രിയയ്‌ക്കായി അതോറിറ്റിയുമായി ഏകോപിപ്പിച്ച് ഒരു വാർഷിക പദ്ധതി തയ്യാറാക്കാനും അതിന്റെ വെബ്‌സൈറ്റിലോ മറ്റേതെങ്കിലും പരസ്യ മാർഗങ്ങളിലോ […]

SAUDI ARABIA - സൗദി അറേബ്യ

സഊദിയിൽ താല്‍ക്കാലിക തൊഴില്‍ വിസകളില്‍ എത്തുന്നവർക്ക് ഇഖാമയും വര്‍ക്ക് പെര്‍മിറ്റും നേടേണ്ടതില്ല

റിയാദ്: താല്‍ക്കാലിക തൊഴില്‍ വിസകളില്‍ സഊദിയിലെത്തുന്നവര്‍ ഇഖാമകളും വര്‍ക്ക് പെര്‍മിറ്റുകളും നേടേണ്ടതില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഖിവാ പ്ലാറ്റ്‌ഫോം വ്യക്തമാക്കി. താല്‍ക്കാലിക തൊഴില്‍ വിസകള്‍ അനുവദിക്കുന്നത് സൗദിവല്‍ക്കരണ പദ്ധതിയായ നിതാഖാത്ത് പ്രകാരമുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തെ ബാധിക്കില്ല. എന്നാല്‍ ഉയര്‍ന്ന ശതമാനം സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്കു മാത്രമേ താല്‍ക്കാലിക തൊഴില്‍ വിസകള്‍ അനുവദിക്കുകയുള്ളൂ.താല്‍ക്കാലിക തൊഴില്‍ വിസകളിലെത്തുന്നവര്‍ക്ക് ഇഖാമകളും വര്‍ക്ക് പെര്‍മിറ്റുകളും കൂടാതെ നിശ്ചിത കാലം സൗദിയില്‍ ജോലി ചെയ്യാന്‍ അനുമതിയുണ്ട്. താല്‍ക്കാലിക തൊഴില്‍ വിസകള്‍ തത്തുല്യ […]

SAUDI ARABIA - സൗദി അറേബ്യ

സഊദി വിദേശകാര്യ മന്ത്രാലയവും ദേശീയ വിമാന കമ്പനികളുമായി സഹകരിച്ച് സഊദിയിൽ ഡിജിറ്റൽ ട്രാൻസിറ്റ് വിസ സേവനം ആരംഭിച്ചു.

റിയാദ്: സഊദിയിലേക്ക് വിമാനത്തിൽ വരുന്നവർക്ക് ‘ഇലക്‌ട്രോണിക് വിസിറ്റ് വിസ’ സഊദി സന്ദർശിക്കാൻ ഏറ്റവും എളുപ്പത്തിൽ സാധ്യമാകും.വിമാന മാർഗം രാജ്യത്തേക്ക് വരുന്നവർക്കും, ട്രാൻസിറ്റ് യാത്രക്കാരായി സഊദിയിൽ ഇറങ്ങി മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്നവർക്കുമാണ് ഈ സേവനം ലഭിക്കുക. ഇങ്ങിനെ വരുന്നവർക്ക് ഉംറ ചെയ്യുവാനും മദീനയിൽ പ്രവാചകൻ്റെ പള്ളിയിൽ സന്ദർശനം നടത്തുവാനും, രാജ്യത്തെവിടേയും സഞ്ചരിക്കുവാനും, വിവിധ പരിപാടികളിൽ പങ്കെടുക്കാവാനും അനുവാദമുണ്ടാകും. രാജ്യത്തേക്കുള്ള പ്രവേശനം എളുപ്പവും സുഖമവുമാക്കുന്നതിന് വേണ്ടിയാണ് ട്രാഫിക് വിസ സേവനം ആരംഭിച്ചത്. ദേശീയ വിമാന കമ്പനിയായ സഊദി എയർലൈൻസിൻ്റേയും […]

UAE - യുഎഇ

ആറ് മാസത്തിലധികം യുഎഇയ്ക്ക് പുറത്ത് താമസിക്കുന്ന താമസവിസക്കാർക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാനുള്ള അനുമതിക്കായി ഇപ്പോൾ അപേക്ഷിക്കാം.

6 മാസത്തിലധികം പുറത്ത് താമസിക്കുന്ന യുഎഇ താമസവിസക്കാർക്ക് ഇപ്പോൾ റീ-എൻട്രി പെർമിറ്റിന് അപേക്ഷിക്കാം. ആറ് മാസത്തിലധികം യുഎഇയ്ക്ക് പുറത്ത് താമസിക്കുന്ന താമസവിസക്കാർക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാനുള്ള അനുമതിക്കായി ഇപ്പോൾ അപേക്ഷിക്കാം. അത്തരം താമസക്കാർ ഇത്രയും കാലം രാജ്യത്തിന് പുറത്ത് താമസിച്ചതിന് ഒരു കാരണം വ്യക്തമാക്കേണ്ടതുണ്ട്, അതിന് തെളിവ് നൽകേണ്ടതുണ്ട്. ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചതായി ട്രാവൽ ആൻഡ് ടൈപ്പിംഗ് സെന്റർ ഏജന്റുമാർ സ്ഥിരീകരിച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. താമസക്കാർക്ക് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, […]

NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ

ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് 2024 ജനുവരി 24 വരെ ഖത്തറില്‍ പ്രവേശിക്കാന്‍ അനുമതി നീട്ടി

ദോഹ : ഫിഫ ലോകകപ്പ് ഫുട്ബാള്‍ ആരാധകര്‍ക്കായി ഖത്തര്‍ ഏര്‍പ്പെടുത്തിയിരുന്ന ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് 2024 ജനുവരി 24 വരെ ഖത്തറില്‍ പ്രവേശിക്കാന്‍ അനുമതി നീട്ടിയതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു . എന്നാല്‍ രാജ്യത്തിലേക്കുള്ള പ്രവേശനം ചില വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടായിരിക്കും. താമസത്തിനായി ഹോട്ടല്‍ റിസര്‍വേഷനോ അല്ലെങ്കില്‍ കുടുംബവുമായോ സുഹൃത്തുക്കളുമായോ ചേര്‍ന്നുള്ള താമസ സൗകരൃയം ഉണ്ടായിരിക്കേണം.ഇതിനു ഹയ്യ പോര്‍ട്ടലില്‍ നിന്നും അംഗീകാരം കിട്ടിയിരിക്കണം. ഖത്തറില്‍ എത്തുമ്പോള്‍ പാസ്‌പോര്‍ട്ടിനു മൂന്ന് മാസത്തില്‍ കുറയാത്ത സാധുതയുണ്ടായിരിക്കണം .രാജ്യത്ത് താമസിക്കുന്ന കാലയളവില്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ജിദ്ദ ഉള്‍പ്പെടെ മക്ക പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ മഴക്കു സാധ്യത

ജിദ്ദ: ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ജിദ്ദ ഉള്‍പ്പെടെ മക്ക പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ മഴക്കു സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.ജിദ്ദ, മക്ക, തായിഫ്, ജമൂം, അല്‍ കാമില്‍, ഖുലൈസ് എന്നിവിടങ്ങളില്‍ അടുത്ത രണ്ടു ദിവസം മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. മിതമായി പെയ്യുന്ന മഴ ശക്തമാകാനും സാധ്യതയുണ്ട്.താഴ്‌വരകളിലും അണക്കെട്ടുകള്‍ക്കു സമീപവും പോകരുതെന്നും പ്രത്യേകം ശ്രദ്ധിക്കണമെന്നും സിഫില്‍ ഡിഫന്‍സ് മുന്നറിയിപ്പില്‍ പറയുന്നു. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

SAUDI ARABIA - സൗദി അറേബ്യ

ജാഗ്രതാ നിർദ്ദേശം അബ്ഷിറിന്റെ പേരിൽ തട്ടിപ്പ്

സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള അബ്ഷിർ പ്ലാറ്റ്ഫോം പൊതു ജനങ്ങൾക്ക് അതിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പ് നൽകി. അബ്ഷിറിന്റേതെന്ന പേരിൽ വ്യാജ ലിങ്കുകളും മറ്റും നിർമ്മിച്ച് തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നുണ്ട്. absher.sa എന്ന ഓൺലൈൻ ലിങ്ക് വഴിയോ അബ്ഷിർ ആപ് വഴിയോ മാത്രമാണ് അബ്ഷിറിലേക്ക് പ്രവേശിക്കാൻ സാധിക്കുക.വഞ്ചനാപരമായ സന്ദേശങ്ങളും വ്യാജ ലിങ്കുകളും ആളുകൾ അവഗണിക്കണമെന്നും അബ്ഷർ മുന്നറിയിപ്പ് നൽകി. WWW.ABSHIR.SA, WWW.ABSHER.COM. എന്നിവയെല്ലാം ഇത്തരത്തിൽ നിർമ്മിച്ച വ്യാജ ലിങ്കുകൾക്ക് ഉദാഹരണമാണെന്നും അബ്ഷിർ ഓർമ്മിപ്പിക്കുന്നു

error: Content is protected !!