ചെറുകിട സ്ഥാപനങ്ങളുടെ വളർച്ചക്ക് പുതിയ പദ്ധതി
ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ വളർച്ച ലക്ഷ്യമിട്ട് സൗദി അറാംകോ നടപ്പാക്കുന്ന തലീദ് പ്രോഗ്രാമിന്റെ പ്രഖ്യാപന ചടങ്ങ്റിയാദ് – ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ വളർച്ച ലക്ഷ്യമിട്ട് തലീദ് എന്ന പേരിൽ പുതിയ പദ്ധതിക്ക് ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകോ തുടക്കം കുറിച്ചു. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ വളർച്ചയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇത്തരം സ്ഥാപനങ്ങളുടെ സംഭാവന വർധിപ്പിക്കാനും നിക്ഷേപ സാഹചര്യം മെച്ചപ്പെടുത്തി സൗദിയിൽ സാമ്പത്തിക വികസനത്തിന് പിന്തുണ നൽകാനുമാണ് തലീദ് പദ്ധതിയിലൂടെ അറാംകോ ലക്ഷ്യമിടുന്നത്. 20 പദ്ധതികളിലൂടെ വിവിധ […]