ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ട്രാഫിക് പിഴകളില്‍ അമ്പതുശതമാനം ഇളവനുവദിച്ച് ഫുജൈറ.
ഫുജൈറ : ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ട്രാഫിക് പിഴകളില്‍ അമ്പതുശതമാനം ഇളവനുവദിച്ച് ഫുജൈറ. നവംബര്‍ 29 മുതല്‍ 60 ദിവസത്തേക്കാണ് ആനുകൂല്യം. ബ്ലാക്ക് പോയന്റുകള്‍ റദ്ദാക്കിയിട്ടുമുണ്ട്. എന്നാല്‍ ഗുരുതര നിയമലംഘനങ്ങള്‍ക്ക് ഇളവ് ലഭിക്കില്ല. യു.എ.ഇയിലെ മൂന്നാമത്തെ എമിറേറ്റാണ് പിഴയിളവ് പ്രഖ്യാപിച്ചത്. നേരത്തെ അജ്മാനും ഉമ്മുല്‍ ഖുവൈനും ഇളവ് പ്രഖ്യാപിച്ചിരുന്നു.