സഊദി അറേബ്യയുടെ എണ്ണ ഇതര സമ്പദ്‌വ്യവസ്ഥയിലെ ബിസിനസ്സ് പ്രവർത്തനം ഏഴ് വർഷത്തിലേറെയായി ഏറ്റവും ഉയർന്ന വേഗത്തിൽ.
റിയാദ്: സഊദി അറേബ്യയുടെ എണ്ണ ഇതര സമ്പദ്‌വ്യവസ്ഥയിലെ ബിസിനസ്സ് പ്രവർത്തനം ഏഴ് വർഷത്തിലേറെയായി ഏറ്റവും ഉയർന്ന വേഗത്തിൽ. ക്രൂഡോയിലിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള വ്യാപകമായ ശ്രമം ആരംഭിച്ചതിനുശേഷം ഏറ്റവും ഉയർന്ന നിലയിലാണിപ്പോൾ. എസ് ആന്റ് പി ഗ്ലോബൽ പുറത്ത് വിട്ട പർച്ചേസിംഗ് മാനേജർമാരുടെ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സർവേ പ്രകാരം, നവംബറിൽ പുതിയ ഓർഡർ വളർച്ച 14 മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നു. കൂടാതെ, 2021 ജനുവരി മുതൽ വരാനിരിക്കുന്ന വർഷത്തിൽ കമ്പനികൾക്ക് ഏറ്റവും ശുഭാപ്തിവിശ്വാസവും പ്രകടിപ്പിച്ചിരുന്നു. […]