മക്കയെയും മദീനയെയും ഇസ്‌ലാമിക ലോകത്തെ സാമ്പത്തിക, ബിസിനസ് പ്രവർത്തനങ്ങളുടെ ആകർഷണ കേന്ദ്രമാക്കി മാറ്റുന്നതിന് മൂന്ന് സാമ്പത്തിക സ്ഥാപനങ്ങൾ കൈകോർക്കും.
ജിദ്ദ: മക്കയെയും മദീനയെയും ഇസ്‌ലാമിക ലോകത്തെ സാമ്പത്തിക, ബിസിനസ് പ്രവർത്തനങ്ങളുടെ ആകർഷണ കേന്ദ്രമാക്കി മാറ്റുന്നതിന് മൂന്ന് സാമ്പത്തിക സ്ഥാപനങ്ങൾ കൈകോർക്കും. മക്ക ചേംബർ ഓഫ് കൊമേഴ്‌സും മദീന ചേമ്പറും ഇസ്‌ലാമിക് ചേംബർ ഓഫ് കൊമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് അഗ്രികൾച്ചർ എന്നിവയുമായി വാണിജ്യ മന്ത്രി ഡോ. മജീദ് അൽ ഖസബിയുടെ നേതൃത്വത്തിൽ ഇസ്ലാമിക രാജ്യങ്ങളുടെ പ്രതിനിധികളുടെയും നയതന്ത്ര പ്രതിനിധികളുടെയും സാന്നിധ്യത്തിൽ പങ്കാളിത്ത കരാർ ഒപ്പിടും. ലോകത്തിലെ പുണ്യനഗരങ്ങളായ മക്കയുടെയും മദീനയുടെയും വിശുദ്ധ പദവിയിൽ നിക്ഷേപം നടത്താനും വ്യാപാര പ്രവർത്തനങ്ങൾക്കുള്ള […]